koothattukulam4u.com

പൈറ്റക്കുളത്ത് കക്കൂസ് മാലിന്യം തള്ളി

കൂത്താട്ടുകുളം : നടക്കാവ് റോഡിൽ പൈറ്റക്കുളത്ത് കക്കൂസ് മാലിന്യം തള്ളി.ബസ് സ്റ്റോപ്പിനും പൈറ്റ ക്കുളം മാർബിൾസിനും ഇടയിലുള്ള ഭാഗത്താണ് മാലിന്യം തള്ളിയത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.നാട്ടുകാർ നഗരസഭയിലും പോലീസിലും, ആരോഗ്യ വകുപ്പിലും പരാതി നൽകി. ആരോഗ്യ വകുപ്പ് നഗരസഭ അധികൃതർ സ്ഥലത്തെത്തി ക്ലോറിനേഷൻ നടത്തി.മഴ പെയ്താൽ മാലിന്യം പാടത്തേക്ക് ഒലിച്ചിറങ്ങാൻ ഇടയുണ്ട്. വടകര കുടിവെള്ളം പദ്ധതിയിലേക്കും മാലിന്യം എത്തും. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ട് ദിവസം മുമ്പ് കരിമ്പന ഭാഗത്തും കക്കൂസ് മാലിന്യം തള്ളിയിരുന്നു. അഞ്ചൽപ്പെട്ടി, പാമ്പാക്കുട, പിറവം മേഖലയിലും കഴിഞ്ഞ രണ്ട് മാസത്തിനിടെ മാലിന്യം തള്ളിയിരുന്നു. ടൗണിൽ ക്യാമറ നിരീക്ഷണ സംവിധാനം ഒരുങ്ങുന്നതോടെ ഇത്തരം സംഭവത്തിലെ പ്രതികളെ പിടികൂടാനാകുമെന്ന് ക്ഷേമകാര്യ സമതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ് പറഞ്ഞു.


കെ എസ് ടി പി റോഡ് നിർമ്മാണം, കൂത്താട്ടുകുളത്തെ ഹർത്താൽ വ്യാപാരി സമൂഹം പരാജയപ്പെടുത്തി

കൂത്താട്ടുകുളം : വ്യാപാരി വ്യവസായി ഏകോപന സമിതി ബുധനാഴ്ച വൈകിട്ട് 4 മുതൽ 6 വരെ നടത്തിയ അപ്രഖ്യാപിത ഹർത്താൽ കടകൾ തുറന്ന് പരാജയപ്പെടുത്തിയ വ്യാപാരി സമൂഹത്തിന് വ്യാപാരി വ്യവസായി സമതി യൂണിറ്റ് കമ്മറ്റി അഭിവാദ്യമർപ്പിച്ചു. ഗവ ആശുപത്രി ഭാഗം മുതൽ ചന്തത്തോടു വരെയുള്ള ഭാഗത്തെ ഓട നിർമ്മാണമാണ് ഇപ്പോഴത്തെ പരാതികൾക്ക് അടിസ്ഥാനം. ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ഭാഗത്ത് നാല് അടിയാണ് റോഡിന് ഉയരം കൂടിയത്.നിരവധി കടകൾ റോഡിന് അടിയിലായി.റോഡ് നിർമ്മാണം പുരോഗമിക്കുന്നതിനിടെ വ്യാപാരികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വ്യാപാരി വ്യവസായി സമതി നേതാക്കൾ സി പി ഐ എം നേതൃത്വത്തെ ധരിപ്പിച്ചു.കഴിഞ്ഞ ദിവസം നിവേദനം നേരിട്ടു നൽകി വകുപ്പ് മന്ത്രിയായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും ചെയ്തു.തുടർന്ന് ടൗണിലെ തർക്ക പ്രദേശത്തെ നിർമ്മാണം താൽക്കാലികമായി നിർത്തി വെയ്ക്കുകയും ചെയ്തു.പരാതികളും,കൈയേറ്റവും സംബന്ധിച്ച് ആവശ്യമായ പരിശോധനക്കായി കെ എസ് ടി പി സംസ്ഥാന പ്രൊജക്ട് ഡയറക്ടർ സ്ഥലം സന്ദർശിക്കാം എന്ന് ഉറപ്പും നൽകി.ഇത് മനസിലാക്കിയാണ് ബുധനാഴ്ച പെട്ടെന്ന് ഹർത്താൽ നടത്തി വ്യാപാരി സമുഹത്തെ കൂടെ നിർത്താൻ ഏകോപന സമതി ശ്രമം. സമതി പ്രവർത്തകർ കടകൾ കയറി നിജസ്ഥിതി വ്യാപാരി സമൂഹത്തെ ബോധ്യപ്പെടുത്തി.തുടർന്നാണ് സംഘടനാ വ്യത്യാസമില്ലാതെ കച്ചവടക്കാർ ഹർത്താലിൽ നിന്നും വിട്ടുനിന്നത്. അലൈൻമെന്റ് പൂർത്തികരിച്ച് നിർമ്മാണ പ്രവർത്തനം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുവാനോ പരിഹരിക്കാൻ വേണ്ട ശ്രമങ്ങൾ നടത്താനോ ഏകോപന സമതി നേതാക്കൾ ഒരു ശ്രമവും നടത്തിയില്ല. പ്രശ്നങ്ങൾ അനുഭവിക്കുന്നത് ഏറെയും സാധാരണക്കാരായ കച്ചവടക്കാരാണ്.വൻകിട കച്ചവടക്കാർ മാത്രം ഭാരവാഹികളായ ഏകോപന സമതി പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞ് നിന്ന് ഏതാനും കടകൾ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇത് വ്യാപാരിസമൂഹം തിരിച്ചറിഞ്ഞെന്നും ഭാരവാഹികളായ സണ്ണി കുര്യാക്കോസ്, പി പി ജോണി,വി എൻ രാജപ്പൻ, ഡി രാജേഷ്, ദീപേഷ് കൊള്ളിമുക്കിൽ ജോസ് വുഡ് ആർട്സ് എന്നിവർ പറഞ്ഞു.
എസ് എഫ് ഐ ക്ക് എതിരാളികളില്ല, എല്ലാ സീറ്റിലും ജയം

പിറവം : മണീട് ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ഒരു സീറ്റിലും എതിർ സ്ഥാനാർത്ഥികൾ ഇല്ല. വരുന്ന 5 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാസമർപ്പണം കഴിഞ്ഞപ്പോൾ എല്ലാ സീറ്റിലും എസ്എഫ്ഐ വിജയം ഉറപ്പിച്ചു.ചെയർമാനായി അമൽ രാജുവും, മറ്റ് സ്ഥാനങ്ങളിലേക്ക് വിഷ്ണു രമേശ് (-ജനറൽ സെക്രട്ടറി) ഷീ മോൾ ബാബു (മാഗസിൻ എഡിറ്റർ) അക്ഷയ് എസ് ഗോപാൽ (സേ്പോട്സ് ക്യാപ്റ്റൻ) ശ്യാം ചന്ദ്രൻ (കൾച്ചറൽ അഫയേഴ്സ് ) വിഷ്ണു സാബു (കൗൺസിലർ) എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാ സീറ്റിലും എതിരില്ലാത്ത വിജയം സമ്മാനിച്ച വിദ്യാർത്ഥികളെ എസ് എഫ് ഐ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യം ചെയ്തു.യോഗത്തിൽ ഏരിയ പ്രസിഡന്റ് അഖിൽ ജയപ്രകാശ് സെക്രട്ടറി അരുൺ അശോകൻ അനന്തു ,ആൽബിൻ ആഡ്രൂസ് എന്നിവർ സംസാരിച്ചു.‌


കെ ഐ സൈമൺ സാറിന്റെ സാറിന്റെ സ്മരണയിൽ എവറോളിംങ്ങ് ട്രോഫികൾ

കൂത്താട്ടുകുളം : മുൻ പരീക്ഷാ കമ്മീഷ്ണറും സയൻസ് അധ്യാപകനുമായ കെ ഐസൈമൺ സാറിന്റെ സ്മരണയിൽ കൂത്താട്ടുകുളത്തെ ഉപജില്ല ശാസ്ത്രോത്സവ വേദിയിൽ പൂർവ്വ വിദ്യാർത്ഥികൾ. അന്തരിച്ച സൈമൺ സാറിന്റെ ഓർമ്മക്കായി പൂർവ്വ വിദ്യാർത്ഥകൾ ശാസ്ത്രമേളയിലെ വിവിധ വിഭാഗങ്ങൾക്കായി 4 എവറോളിംങ് ട്രേഫികളാണ് ഉപജില്ല ശാസ്ത്ര ക്ലബ് ന് സമ്മാനിച്ചത്.എൽ പി, യുപി,എച്ച്എസ് ,എച്ച് എസ് എസ് വിഭാഗങ്ങൾക്കായി നൽകിയ എവറോളിംങ് ട്രോഫി അദ്ധേഹത്തിന്റെ അനുജനും മുൻ അധ്യാപകനുമായ കെ ഐ സൈമൺ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി കെ രമ ക്ക് കൈമാറി. പാലക്കുഴ മോഡൽ മോഡൽ എച്ച് എസ് സ്കൂളിൽ ദീർഘകാലം സയൻസ് അധ്യാപകനും, പിന്നീട് ഇതേ സ്കൂളിൽ ഹെഡ്മാസ്റ്റർ, വിദ്യാഭ്യാസ ഡയറക്ടർ, എന്നീ നിലകളിൽ ശോഭിച്ച സൈമൺ സാർ ഒരു വർഷം മുമ്പാണ് മരണപ്പെട്ടത്‌


കൂത്താട്ടുകുളം ഉപജില്ല ശാസ്ത്രോത്സവം തുടങ്ങി

കൂത്താട്ടുകുളം : വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി.കൂത്താട്ടുകുളം ഗവ യു പി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കാര്യ സ്ഥിരം സമതി അധ്യക്ഷൻ സിഎൻ പ്രഭകുമാർ അധ്യക്ഷനായി. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ എൻ വിജയൻ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ രമ, ബിപിഒ കെ എം സുജാത ,കെ ഐ എബ്രാഹം, എച്ച് എം ഫോറം സെക്രട്ടറി അജി സ്കറിയ, ഹെഡ്മാസ്റ്റർ കെ വി ബാലചന്ദ്രൻ, പി എം രാജു, കൺവീനർ എമിൽ കെ ജോൺ എന്നിവർ സംസാരിച്ചു. തുടർന്ന് ശാസ്ത്രമേള മത്സരങ്ങൾ നടന്നു.കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര മേളയും, വടകര എൽ എ ഫ് എച്ച്എസിൽ ഗണിത ശാസ്ത്ര ഐടി മേളകളും നടക്കും. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ തിരുമാറാടി ഗവ വിഎച്ച്എസ്എസിൽ പ്രവർത്തി പരിചയമേള നടക്കും .സമാപന യോഗങ്ങളും സമ്മാന വിതരണവും മത്സരങ്ങൾ തീരുന്ന മുറക്ക് അതത് വേദികളിൽ നടക്കും. 32 സ്കൂളുകളിൽ നിന്നായി ആയിരത്തിലേറെ കുട്ടികൾ പങ്കെടുക്കുന്നുണ്ട് ,‌
ചരമം

More News


വാര്‍ത്താ ചിത്രങ്ങള്‍

Iq¯m-«p-Ip-fw

Fd-Wm-Ipfw PnÃ-bnse aqhm-äp-]pg Xmeq-¡n ]m¼m-¡pS t»m¡v ]cn-[n-bn Iq¯m-«p-Ipfw dh\yq hntÃ-Pv DÄs¸-Sp¶ Hcp ]©mb¯mWv Iq¯m-«p-Ipfw. ]©mb¯nsâ hnkvXoÀWw 23.18 NXp-c{i Intem-ao-ä-dm-Wv.

1925 P\p-hcn 25 \v Xncp-hn-Xmw-IqÀ hntÃPv BIvSnsâ ASn-Øm-\-¯n Iq¯m-«p-Ipfw ]©mb¯v \ne-hn hcp-¶-Xv. aqhm-äp]pg-bn \n¶v 17 In.an bpw tIm«-b-¯p-\n¶v 38 In.an bpw Fd-Wm-Ip-f-¯p-\n¶v 50 In.an bpw ]mem, sXmSp]pg F¶n-hn-S-§-fn-te¡v 18 In.an ssZÀLyhpw hcp¶ Iq¯m-«p-Ip-fw HcpIm-e¯v tIm«bw PnÃ-bpsS `mK--am-bncp¶p

Read More

Ncn{Xw

tIc-f-¯nsâ lrZbtcJbmb sabn³ sk³{SÂ tdmUv IS-¶p-t]m-Ip¶ sNdp-]-«-W-amWv Iq¯m«p-Ipfw; cmjv{Sob DWÀÆp-IÄ \evInb hn¹h`qanI.

FdWm-Ipfw PnÃ-bpsS sX¡pIn gt¡bä¯v tIm«bw, CSp¡n PnÃ-I-tfm-Sp tNÀ¶mWv Iq¯m«p-Ipfw {]tZiw ØnXnsN-¿p-¶-Xv. ]­v Iq¯m«p-Ipfw tIm«bw PnÃ-bpsS `mKw Bbn-cp-¶p, Bep-hmbpw AXn-\-¸p-d¯v hS¡³ ]d-hqcpw, Xangv\mSv AXnÀ¯n-hsc hsc hym]n-¨p-In-S¶ Ing-¡³ ae-\n-c-Ifpw DÄs¸sS D¯-c-Xn-cp-hn-Xmw-IqÀ apgp-h-\m.bpw A¶v tIm«bw PnÃ-bn-em-bn-cp-¶p. tIcf-¸n-d-hn-¡ptijw \S¶ PnÃm

Read More

EMERGENCY


FIRE - 101
0485 227 5103

POLICE - 100
0485 225 2323

AMBULANCE - 102
9446 739977

KSEB
0485 225 2099

koothattukulam4u.com

+91 96050 878 22
installing easiest cool counters
Web-Stat