koothattukulam4u.com

ക്ഷേത്രാചാരങ്ങൾ തനതായരീതിയിൽ നിലനിർത്തുക : എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ

Posted on : 08/02/2016

കൂത്താട്ടുകുളം : കേരളത്തിലെ ആന എഴുന്നള്ളിപ്പ് അടക്കമുള്ള ക്ഷേത്ര ആചാരങ്ങളെ അതിന്റെ തനതായ രീതിയിൽ തന്നെ സംരക്ഷിക്കണമെന്ന് കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ ബി ഗണേഷ് കുമാർ എം എൽ എ ആവശ്യപ്പെട്ടു , കൂത്താട്ടുകുളത്ത് കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ എട്ടാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം , ക്ഷേത്രങ്ങളിലും പള്ളികളിലും ചന്ദനക്കുടത്തിനും ആനകളെ എഴുന്നള്ളിക്കുന്നതിന് തടയിടാൻ ചില എൻ ജി ഒ സംഘടനകളും കേന്ദ്ര അനിമൽ വെൽഫയർ ബോർഡും നടത്തുന്ന ആസൂത്രിത നീക്കങ്ങളെ സംശയത്തോടെയാണ് സാംസ്കാരിക കേരളം നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു , എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ രൂപികരിച്ചിട്ടുള്ള എലിഫന്റ് വെൽഫയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ത്രിശ്ശൂർ ജില്ലയിലെ ചിറ്റണ്ടയിൽ ആനകളെ ചികിൽസിക്കുന്നതിന് ലോകോത്തര നില വാരത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ഗവേഷണ കേന്ദ്രവും തുടങ്ങും , ആനകളെ സ്കാൻ ചെയ്യുന്നതിനും നിർത്തി ചികിൽസിക്കുന്നതിനുമുള്ള സൗകര്യത്തോടെയാണ് ആശുപത്രി തുടങ്ങുന്നതെന്നും ഗണേഷ് കുമാർ വ്യക്തമാക്കി , ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ മധു അധ്യക്ഷത വഹിച്ചു , പുതിയ ഭാരവാഹികളായി കെ ബി ഗണേഷ് കുമാർ എം എൽ എ - പ്രസിഡന്റ് , എം മധു , പ്രൊഫ , ബാബു നമ്പൂതിരി , ജയ ഗോപൻ ( വൈസ് പ്രസിഡന്റുമാർ ) പി ശശികുമാർ ( ജനറൽ സെക്രട്ടറി ) പി എസ് രവീന്ദ്രൻ നായർ ( സംഘടനാ സെക്രട്ടറി ) ബാലചന്ദ്ര മേനോൻ ( ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു. ,

koothattukulam4u.com