koothattukulam4u.com

അഴിമതി ഭരണത്തിന്ന ജങ്ങൾ തിരിച്ചടി നൽകും

Posted on : 29/02/2016

കൂത്താട്ടുകുളം: അഴിമതിയിൽകുളിച്ചുനിൽക്കുന്ന ഭരണത്തിന് വരുന്ന് തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി പറയുമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. മധു പറഞ്ഞു. തിരുമാറാടി പഞ്ചായത്ത് കൺവെൻഷനോടനുബന്ധിച്ച് നടന്ന് പ്രവർത്തക ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.പി. പൊന്നപ്പനാചാരി അദ്ധ്യക്ഷനായ ചടങ്ങിൽ മണ്ഡലം സെക്രട്ടറി കെ.ജി. മോഹനൻ,​ പഞ്ചായത്ത്സമിതി സെക്രട്ടറി ടി.കെ. ഗോപി,​ ആർ.എസ്.എസ്. താലൂക്ക് കാര്യവാഹ് എം.എൻ. വിനോദ് എന്നിവർ സംസാരിച്ചു.

koothattukulam4u.com