koothattukulam4u.com

കൂത്താട്ടുകുളം അർബൻ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

Posted on : 05/03/2016

കൂത്താട്ടുകുളം : കൂത്താട്ടുകുളം മുനിസിപ്പൽ പ്രദേശം പ്രവർത്തന പരിധിയായി സഹകരണത്തിലൂടെ വികസനവും ക്ഷേമവും എന്ന ലക്ഷ്യം വച്ച്‌ രൂപികരിച്ച അർബൻ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മന്ത്രി അനുപ് ജേക്കബ് നിർവ്വഹിച്ചു , ഇതിനോടനുബന്ധിച്ച് നടപ്പുറം ബൈപ്പാസ് റോഡിൽ സീനായ് ബിൽഡിംഗിൽ ചേർന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് പി സി ജോസ് അധ്യക്ഷത വഹിച്ചു , പ്രതിമാസ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാsനം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ പി പൗലോസ് നിർവ്വഹിച്ചു , നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ മുഖ്യ പ്രഭാഷണം നടത്തി , തിരുമാറാടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ജെയ്സൺ ജോസഫ് , ഔഷധി ചെയർമാൻ ജോണി നെല്ലൂർ , നഗരസഭ വൈസ് ചെയർപേഴ്സൺ ഓമന ബേബി , കൗൺസിലർ സീന ജോൺസൺ , സി വി ശശിധരൻ , സുരേഷ് മാധവൻ , സണ്ണി എബ്രാഹം , പി എം സ്കറിയ , എ കെ തോമസ് , , പി എസ് ജോസഫ് ,ജിജോ ടി ബേബി തുsങ്ങിയവർ പ്രസംഗിച്ചു , സൊസൈറ്റി വൈസ് പ്രസിഡന്റ് റെജി ജോൺ സ്വാഗതവും ഹോണററി സെക്രട്ടറി ബേബി തോമസ് നന്ദിയും പറഞ്ഞു

koothattukulam4u.com