koothattukulam4u.com

കൂത്താട്ടുകുളത്ത് കേബിൾ ശൃംഘല സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു

Posted on : 13-July-2016

കൂത്താട്ടുകുളം: കേബിൾ ശ്രംഘല സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിനേത്തുടർന്ന് പൈറ്റക്കുളം ഒലിയപ്പുറം മേഖലയിൽ കേബിൾ ടിവി, ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായി. പൈറ്റക്കുളം ഭാഗത്ത് ചൊവ്വാഴ്ചയാണ് ഒപ്ടിക് ഫൈബർ കേബിൾ മുറിച്ച് നശിപ്പിച്ച നിലയിൽ കണ്ടത്.അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കെ എസ് ഇ ബി പോസ്റ്റു കളിലൂടെ ഉയരത്തിൽ വലിച്ചിരിക്കുന്ന കേബിളുകളാണ് മുറിച്ച് നശിപ്പിച്ചിരിക്കുന്നത്. 200 വീടുകളിലെ സംപ്രഷണം മുടങ്ങിയതായും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകണമെന്ന് കൂത്താട്ടുകുളം കേബിൾ ടിവി വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.സംഭവത്തിൽ നാട്ടുകാർക്കിടയിലും പ്രതിക്ഷേധം ശക്തമാണ്

koothattukulam4u.com