koothattukulam4u.com

സ്വർണ ചെയിൻ ഉടമക്ക് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

Posted on : 27/10/2016

കൂത്താട്ടുകുളം : ബസ് സ്റ്റോപ്പിനു സമീപം കളഞ്ഞുകിട്ടിയ സ്വർണകൈ ചെയിൻ ഉടമക്ക് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.പാലക്കുഴ മാറികറോഡിൽ കോഴിപ്പിള്ളി വെയിറ്റിങ് ഷെഡിനു സമീപത്തുനിന്നാണ് കഴിഞ്ഞ ദിവസം മാറിക വലിയപാറക്കൽ ജിൻസ് ജോണിന് ചെയിൻ കിട്ടിയത്.ഉടൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.നാലു ഗ്രാം തൂക്കമുണ്ടായിരുന്നു ആഭരണത്തിന്.ബുധനാഴ്ച ഉടമ കാക്കൂർ തെക്കേ ഇരുമ്പൂണിക്കൽ ജോബിൻ ജോണി സ്റ്റേഷനിൽ എത്തി എസ് ഐ സാംസൺന്റ സാന്നിധ്യത്തിൽ ആഭരണം ഏറ്റുവാങ്ങി.

koothattukulam4u.com