koothattukulam4u.com

കാക്കൂരിൽ വയലാർ അനുസ്മരണം

Posted on : 27/10/2016

കൂത്താട്ടുകുളം : അനശ്വര കവി വയലാർ രാമവർമ്മയുടെ 41 മത് അനുസ്മരണം കാക്കൂർ ഗ്രാമീണ വായനശാലയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഒ എൻ വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി.വായനശാല പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന, പഞ്ചായത്ത് സ്ഥിരംസമതി അധ്യക്ഷൻമാരായ സാജു ജോൺ, കെ ആർ പ്രകാശൻ, അംഗം സ്മിത ബൈജു, ഹരീഷ് ആർ നമ്പൂതിരിപ്പാട്, സുനിൽ കള്ളാട്ടുകുഴി, വി കെ ശശിധരൻ, അനിൽ മുകളേൽ സെക്രട്ടറി വർഗീസ് മാണി, എന്നിവർ സംസാരിച്ചു.വയലാർ ഗാനസന്ധ്യയും നടന്നു.

koothattukulam4u.com