koothattukulam4u.com


ഏകപക്ഷീയമായി മേളകൾ മാറ്റി, പിറവം എഇഒ ഓഫീസ് ഉപരോധിച്ചു

പിറവം : ഉപജില്ല ശാസ്ത്രോത്സവം ഏകപക്ഷീയമായി മാറ്റിയ പിറവം ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ നടപടിയിൽ വ്യാപക പ്രതിക്ഷേധം.ചൊവ്വാഴ്ച രാവിലെ മുതൽ നടക്കേണ്ട മേളകളാണ് തിങ്കളാഴ്ച വൈകുന്നേരം എഇഒ മാറ്റുകയായിരുന്നു.സംഭവത്തേത്തുടർന്ന് കെ എസ് ടി എ നേതൃത്വത്തിൽ അധ്യാപകരും എസ് എഫ് ഐ നേതൃത്വത്തിൽ വിദ്യാർത്ഥികളും ചേർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ എഇഒ എം വി മുരളീധരനെ ഉപരോധിച്ചു.

സമരക്കാരുമായി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ലൗലി സൈമൺ ,മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഓഫീസർ ടി വി രമണി തുടങ്ങിയവർ പിറവം എ ഇ ഒ ഓഫീസിൽ എത്തി സമരക്കാരുമായി ചർച്ച നടത്തി.തുടർന്ന് വൈകിട്ട് 3 മണിയോടെയാണ് സമരം അവസാനിപ്പിച്ചത്.മേളകൾ മാറ്റാൻ താൻ നിർദ്ധേശിച്ചിട്ടില്ലെന്ന് എഇഒ വാദം ഉന്നയിച്ചെങ്കിലും ഫോൺ നിർദ്ധേശം വന്നതായി അധ്യാപകർ പറഞ്ഞു. മേള മാറ്റിയെന്ന് തെറ്റായ വിവരം പത്രങ്ങളിൽ നൽകിയ സംഘടനാ നേതാവ് അനിൽ കെ നായർ ഉൾപ്പെടെയുള്ളവരെ ഡിഡി വിളിച്ചു വരുത്തി.ഇതിൽ അനിൽ ഒഴികെ ബാക്കിയുള്ളവർ തങ്ങൾ അറിയാതെയാണ് വാർത്ത നൽകിയതെന്ന് ഡിഡി ക്ക് എഴുതി നൽകി.മേളകൾ നടക്കേണ്ട രണ്ട് സ്കൂളുകളിൽ എത്തി സംഘടനാ നേതാവ് ഭീഷണിപ്പെടുത്തിയതായി അധ്യാപകർ ഡി ഡി യെ അറിയിച്ചു. ചർച്ചകളേത്തുടർന്ന് മാറ്റി വെച്ച മേളകൾ വ്യാഴാഴ്ച (ഇന്ന്) നടത്താനും ,എ ഇ ഒ യെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാനും, പത്രങ്ങളിൽ തെറ്റായ വാർത്ത സൃഷ്ടിച്ചു നൽകിയ സംഘടനാ നേതാവ് അനിൽ കെ നായർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാമെന്നും അധികൃതർ ഉറപ്പു നൽകി.

സമരത്തിന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഡോ.അജേഷ് മനോഹർ,എസ് എഫ് ഐ ഏരിയ ഭാരവാഹികളായ അഖിൽ ജയപ്രകാശ്, അരുൺ അശോകൻ ,കെ എസ് ടി എ സംസ്ഥാന കമ്മറ്റി അംഗം എംകെ രാജു, ജില്ലാ വൈസ് പ്രസിഡന്റ് എൽ മാഗി, എലിയാസ് മാത്യു ,അഭിലാഷ് അയ്യപ്പൻ, വി എസ് സുരേന്ദ്രൻ, കെ എൻ സുകുമാരൻ, ഷാജി ജോർജ്, എം എ അനിൽകുമാർ, എം എരവി, കെ കെ ശാന്തമ്മ, കെ ജയകുമാർ മഹേഷ് കുമാർ പാഴൂർ ,എസ് എഫ് ഐ മേഖല ഭാരവാഹികളായ അഖിൽ ജയപ്രകാശ്, മനുഷ്യസ്, ജിതിൻ ബാബു, ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ചൊവ്വാഴ്ച രാവിലെ 10 മുതൽ പിറവം നഗരസഭയിലെ മൂന്നു സ്കൂളുകളിൽ നടക്കേണ്ടിയിരുന്ന മേളയാണ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കെപിഎസ് ടി എ യുടെ നിർദ്ധേശത്തേത്തുടർന്ന് എഇഒ മുരളീധരൻ മാറ്റിയത്. സംഘാടക സമതിയോടൊ സ്കൂളുകളോടൊ ആലോചിക്കാതെ തിങ്കളാഴ്ച വൈകിട്ട് 4 മണി കഴിഞ്ഞാണ് എഇഒ മുരളീധരൻ മേള മാറ്റിയ വിവരം സ്കൂളുകളെ അറിയിച്ചത്. മേള മാറ്റിയെന്ന തരത്തിൽ കോൺഗ്രസ് അധ്യാപക സംഘാടനാ നേതാവിന്റെ പ്രസ്താവന ചില പത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. നിരവധി കുട്ടികളും രക്ഷിതാക്കളുമാണ് മേള മാറ്റിയതറിയാതെ മത്സരവേദികളിൽ എത്തിയത്.

ടൗൺ പള്ളിയിൽ തിരുനാൾ

കൂത്താട്ടുകുളം : ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ നിലവിളക്ക് നിലകൊള്ളുന്ന കൂത്താട്ടുകുളം ടൗൺ പള്ളിയിൽ വി , യൂദാശ്ലീഹായുടെ നൊവേന തിരുനാൾ നാളെ മുതൽ ഒൻപത് ദിവസങ്ങളിലായി നടക്കും , ബുനാഴ്ച വൈകുന്നേരം 5 ന് വികാരി ഫാ: ജെയിംസ് വെണ്ണായപ്പിള്ളിൽ തിരുനാൾ കൊടിയേറ്റ് നിർവ്വഹിക്കും , തുടർന്ന് ആഘോഷമായ വി , കുർബാന , നൊവേന എന്നിവ നടക്കും , ഇലഞ്ഞി ഫൊറോനാ പള്ളി വികാരി ഫാ: ജോസ് കോട്ടയിൽ നേതൃത്വം നൽകും , തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 5 30 നും 7 നും 10 നും വൈകുന്നേരം 5 നും വി , കുർബാനയും നൊവേനയും വാഴ് വും 6 15 ന് നിലവിളക്കിൽ 1001 എണ്ണത്തിരി തെളിയിക്കൽ ശുശ്രൂഷ എന്നിവ നടക്കും , 27 ന് വൈകുന്നേരം 6 30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം , 28 ന് ഭക്തജനങ്ങൾക്ക്‌ വിശുദ്ധന്റെ തിരുശേഷിപ്പ് ചുംബിക്കുന്നതിനുള്ള അവസരമുണ്ടാകും , രാവിലെ 7 മുതൽ നെയ്യപ്പനേർച്ചയും നടക്കും , വൈകുന്നേരം 5 ന് പ്രസുദേന്തിമാർക്ക് വേണ്ടിയുള്ള വി , കുർബാനയമുണ്ട് ,


വാനിലക്ക് വില പതിനായിരം കടന്നു
ഇനിയൊരു ഭാഗ്യപരീക്ഷണം ഇല്ലെന്ന് കർഷകർ

കാക്കൂർ: വാനില ബീൻസിന് കിലോക്ക് പതിനായിരം രൂപ വില കടന്നത് വീണ്ടും അത്ഭുതത്തോടെ നോക്കി കാണുകയാണ് കാക്കൂരിലെ കർഷകർ. ഉണങ്ങിയ ബീൻസിനാണ് ഇപ്പോൾ പതിനായിരം രൂപ വരെ വില കിട്ടുന്നത്. പച്ചക്ക് രണ്ടായിരം രൂപയാണ് വില.2008 വരെ സാമാന്യം ഭേദപ്പെട്ട വില കിട്ടിയിരുന്ന വാനിലക്ക് ഒടുവിൽ അമ്പതു രൂപ മാത്രമായപ്പോൾ കേരളത്തിന്റെ കിഴക്കൻ മേഖലയിലെ നൂറു ഏക്കറുകണക്കിനു കൃഷിത്തോട്ടം കർഷകർ വെട്ടിമാറ്റുകയായിരുന്നു. തൊണ്ണൂറുകളുടെ അവസാനം കൃഷി തുടങ്ങിയവർ ലക്ഷങ്ങൾ ഉണ്ടാക്കുന്നതു കണ്ടാണ് കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് എത്തിയത്. പ്രതാപകാലത്ത് പച്ച വാനില ബീൻസിനു വരെ കിലോക്ക് നാലായിരത്തിനു മേൽ വിലയുണ്ടായിരുന്നു. നടുന്നതിനുള്ള തണ്ട് ഒരടിക്ക് നൂറ് രൂപ വരെയും, പുരയിടങ്ങളുടെ അതിർത്തിയിൽ നിന്നിരുന്ന കൊന്നക്കമ്പ് വെട്ടിക്കൊടുത്താൽ ഒരു മീറ്ററിന് മുപ്പതു രൂപ വരെയും വിലയുണ്ടായിരുന്നു. വാനില വള്ളി കൃത്യമായി പടർന്ന് കയറിയിരുന്നത് കൊന്നയുടെ കമ്പിൽ ആയിരുന്നു. ഇതാണ് ആർക്കും വേണ്ടാതിരുന്ന കൊന്നക്ക് വരെ ഇത്രയും ഡിമാന്റ് ഉണ്ടാകാൻ കാരണമായത്. തെങ്ങിൻ തോപ്പുകളും, റബ്ബർ തോട്ടങ്ങളുമെല്ലാം വാനില കൊണ്ട് നിറഞ്ഞു.മൂന്നു വർഷം കൊണ്ട് വാനിലയിൽ പൂക്കൾ വന്നു തുടങ്ങും. കൃത്രിമ പരാഗണം നടത്തിയാൽ മാത്രമേ ബീൻസ് ഉണ്ടാകു.മൂപ്പെത്തിയത് പറിച്ച് പച്ചക്കും ഉണങ്ങിയുമാണ് വിൽപ്പന നടത്തിയിരുന്നത്. വിദേശ രാജ്യങ്ങളിൽ സ്വാഭാവിക വാനിലഎസൻസ് ഐസ്ക്രീം മുതൽ ഔഷധ നിർമ്മാണത്തിനു വരെ ഉപയോഗിക്കുന്നുണ്ട്. ഡിമാന്റ് കുറഞ്ഞ് കയറ്റുമതി നിലച്ചതോടെ വാനില ബീൻസ് വാങ്ങാൻ പോലും വ്യാപാരികൾ തയ്യാറാകാതെ വന്നു. ഈ സാഹചര്യത്തിലാണ് പലരും കൃഷി നിർത്തിയതെന്ന് മുൻവാനില കർഷകനും ഇപ്പോഴും വാനില ബീൻസ് വാങ്ങി വിപണനം നടത്തുന്നയാളുമായ കാക്കൂർ ആച്ചിക്കൽ അനീഷ് പറഞ്ഞു .കൃഷി നിർത്തി പിറവത്ത് കൈരളി സ്പൈസസ് എന്ന സ്ഥാപനം നടത്തുകയാണിയാൾ. സുഗന്ധവ്യഞ്ജന കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ട സ്പൈസസ് ബോർഡും കർഷകരെ കൈയൊഴിഞ്ഞതാണ് പ്രശ്നം രൂക്ഷമാക്കിയത്.ലാഭം കണ്ട് ലക്ഷങ്ങൾ മുടക്കി കൃഷി ഇറക്കിയ നൂറുകണക്കിനു കർഷകരാണ് 2010 വരെയുള്ള കാലയളവിൽ കടക്കെണിയിലായത്. ഇപ്പോൾ
ഇടുക്കിയിലും കാസർഗോഡ് ഭാഗത്തുമാണ് കൃഷി അവശേഷിക്കുന്നത്.ഇപ്പോഴത്തെ മോഹവില നില നിൽക്കുമേയെന്നാണ് കർഷകർ ഉറ്റുനോക്കുന്നത്


കിഴകൊമ്പ് പിൻമറ്റം ക്ഷേത്രത്തിൽ മതപാഠശാല ആരംഭിച്ചു

കൂത്താട്ടുകുളം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കിഴകൊമ്പ് പിൻമറ്റം ഭഗവതി ക്ഷേത്രത്തിൽ മതപാഠശാല പ്രവർത്തനം ആരംഭിച്ചു. ക്ഷേത്രാങ്കണത്തിൽ ചേർന്ന ചടങ്ങിൽ മേൽശാന്തി കട്ടിമുട്ടത്ത് നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. മതപാഠശാലയുടെ ഉദ്ഘാടനം എൻ.സി. വിജയകുമാർ നിർവ്വഹിച്ചു .
ദേവസ്വം ബോർഡ് അസി.കമ്മീഷണർ വി.എൻ ചന്ദ്രശേഖരൻ അനുഗ്രഹപ്രഭാഷണം നടത്തി . ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ഇ.എസ് വിജയനാഥൻ നായർ അധ്യക്ഷനായി . കെ.എം.ജയൻ , സി.ആർ രവീന്ദ്രൻ ,എ.കെ.ശാരദാമ്മ , സുകുമാരൻ കൂത്താട്ടുകുളം , പി.സി. അജയഘോഷ് , കെ.ആർ റജി , വിവേക് വി. , ഓമന രവി , എന്നിവർ സംസാരിച്ചു. മതപാഠശാല പൂർവ്വവിദ്യാർഥികളുടെ സംഗമവും ഇതോടനുബന്ധിച്ച് നടന്നു . ഞായാറാഴ്ചകളിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന മതപാഠശാല ക്ലാസിന് സുകുമാരൻ കൂത്താട്ടുകുളം നേതൃത്വം നൽകും.


കൂത്തുപറമ്പ് സ്മാരകമായി കാക്കൂരിൽ കാത്തിരിപ്പു കേന്ദ്രം

കൂത്താട്ടുകുളം : കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകമായി കാക്കൂരിൽ ബസ് കാത്തിരിപ്പു കേന്ദ്രം.കാൽ ലക്ഷം രൂപ മുടക്കി ഡിവൈഎഫ്ഐ കാക്കൂർ വെസ്റ്റ് യൂണിറ്റാണ് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം നിറവേറ്റിയത്. കാക്കൂർ അമ്പലപ്പടിയിൽ കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് ഉപകാരമാകുന്ന തരത്തിലാണ് നിർമ്മാണം. ബ്ലോക്ക് സെക്രട്ടറി അജേഷ് മനോഹർ കാത്തിരിപ്പു കേന്ദ്രം നാടിനു സമർപ്പിച്ചു. സി പി ഐ എം ലോക്കൽ സെക്രട്ടറി അനിൽ ചെറിയാൻ, ബ്രാഞ്ച് സെക്രട്ടറിമാരായ വർഗീസ് മാണി, ശശി കാക്കൂർ, ഡിവൈഎഫ്ഐ ഭാരവാഹികളായ എൽദോ ജോയി, മനു, അനി മുകളേൽ, ഏബിൾ ജോയി, പ്രവീൺ കാക്കൂർ തുടങ്ങിയവർ സംസാരിച്ചു.


കൂത്താട്ടുകുളത്ത് പൈപ്പ് തകർന്നിട്ട് രണ്ടാഴ്ച പിന്നിട്ടു,കുടിവെള്ള ക്ഷാമം രൂക്ഷം

കൂത്താട്ടുകുളം : ടൗണിൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ച പിന്നിടുന്നു.ഗവ ആശുപത്രിക്ക് മുൻവശത്തെ റോഡിലാണ് പൈപ്പ് പൊട്ടി വൻ കുഴി രൂപപ്പെട്ടത്. അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ മുൻസിപ്പൽ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതായി നാട്ടുകാർ പറയുന്നു.ദിവസേന ആയിരക്കണക്കിനു ലിറ്റർ വെളളമാണ് റോഡിലൂടെ ഒഴുകുന്നത്. നാട്ടുകാർ പരാതി പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. വെള്ളം ഒഴുകി എം സി റോഡിന്റെ വിവിധ ഭാഗങ്ങളിൽ ചെളിവെള്ളം കുടിക്കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളും തുടരുകയാണ്. ജലദൗർലഭ്യം രൂക്ഷമായ സാഹചര്യത്തിൽ പൊട്ടിയ പൈപ്പുകൾ നന്നാക്കാത്ത അ ധി കൃതരുടെ നടപടികൾ പ്രതിഷേധം ശക്തമാണ്.


നെൽകൃഷിക്ക് വെള്ളമില്ല,കൃഷി ഓഫീസർക്കെതിരെ കർഷകർ

കൂത്താട്ടുകുളം : കാക്കൂരിലെ പാടശേഖരങ്ങൾ വറ്റിവരണ്ടിട്ടും, തടയണക്ക് ഫണ്ട് അനുവദിക്കാതെ കൃഷി ഓഫീസറുടെ ക്രൂരത. കാക്കൂർ ചെറുതലവടി പാടശേഖരത്തിലെ തടയണ നിർമ്മാണം ഒരു മാസം വൈകിയതാണ് ഒടുവിലത്തെ സംഭവം.തടയണയുടെ നിർമ്മാണത്തിന് മുപ്പതിനായിരം രൂപയാണ് പഞ്ചായത്ത് എസ്റ്റിമേറ്റ്. ഇരുപതിനായിരം രൂപയുടെ ഫണ്ട് മാസങ്ങളായി കൈയിൽ ഉണ്ടെങ്കിലും ഇത് അനുവദിച്ചു നൽകാൻ ഇയാൾ തയാറാകുന്നില്ല. ഒരു പ്രാവശ്യം ഉഴവ് നടത്തിയെങ്കിലും,വെള്ളം കിട്ടാത്തതിനാൽ കൃഷി പണികൾ നിലച്ചിരിക്കുകയാണ്.കർഷകർനിരവധി തവണ കൃഷി ഓഫീസറെ ചെന്നു കണ്ടെങ്കിലും അനുകൂല നിലപാട് എടുത്തില്ല.എഴാം വാർഡിൽ കലാനിമറ്റം ഭാഗത്ത് 5 ലക്ഷം രൂപ തടയണ നിർമ്മാണത്തിനായി അനുവദിച്ചെങ്കിലും കൃഷി ഓഫീസറുടെ അനാസ്ഥകാരണം തുക ലാപ്സായി. മേഖലയിലെ കൃഷിയും ഇതുമൂലം മുടങ്ങിയിരിക്കുകയാണ്. കർഷക സബ്സിഡി അനുവദിക്കുന്ന കാര്യത്തിലും സ്വജനപക്ഷപാദം കാണിക്കുന്നതായും പരാതി ഉയരുന്നു. കൃഷി വകുപ്പ് കർഷകർക്ക് നൽകുന്ന പരിഗണന ഇല്ലാതാക്കാൻ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും തുടർച്ചയായി ശ്രമം നടക്കുന്നുണ്ട്.സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം .


പ്രെഫ:മുണ്ടശേരി മുതൽ പ്രൊ.സി രവിന്ദ്രനാഥ് വരെ, സെമിനാർ നടന്നു

കൂത്താട്ടുകുളം.കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരിയെ കൂത്താട്ടുകുളം ഗവ യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.മുണ്ടശേരി മുതൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് വരെയുള്ള വിദ്യാഭ്യാസ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന, വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തെ കുട്ടികൾക്ക് പകർന്നു നൽകിയാണ് ചരമവാർഷിക ആചരണത്തെ സ്മരണീയമാക്കിയത്.നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ മുണ്ടേശേരിയുടെ ഛായ ചിത്രം അനാച്ഛാദനം ചെയ്ത് സെമിനാർ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ പ്രവർത്തകനും അധ്യാപകനുമായ പി എൻ സജീവൻ വിഷയാവതരണം നടത്തി.കൗൺസിലർ പി സി ജോസ് അധ്യക്ഷനായി.ഹെഡ്മാസ്റ്റർ കെ വി ബാലചന്ദ്രൻ,പി ടി എ പ്രസിഡന്റ് പി എം രാജു, എം പി ടി എ പ്രസിഡന്റ് സോണിയ രവീന്ദ്രൻ, നിനതോമസ്, എ വി മനോജ്, ഗൗരി എസ് എന്നിവർ സംസാരിച്ചു.


കൂത്താട്ടുകുളത്ത് കേബിൾ ശൃംഘല സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു

കൂത്താട്ടുകുളം: കേബിൾ ശ്രംഘല സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിനേത്തുടർന്ന് പൈറ്റക്കുളം ഒലിയപ്പുറം മേഖലയിൽ കേബിൾ ടിവി, ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായി. പൈറ്റക്കുളം ഭാഗത്ത് ചൊവ്വാഴ്ചയാണ് ഒപ്ടിക് ഫൈബർ കേബിൾ മുറിച്ച് നശിപ്പിച്ച നിലയിൽ കണ്ടത്.അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കെ എസ് ഇ ബി പോസ്റ്റു കളിലൂടെ ഉയരത്തിൽ വലിച്ചിരിക്കുന്ന കേബിളുകളാണ് മുറിച്ച് നശിപ്പിച്ചിരിക്കുന്നത്. 200 വീടുകളിലെ സംപ്രഷണം മുടങ്ങിയതായും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകണമെന്ന് കൂത്താട്ടുകുളം കേബിൾ ടിവി വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.സംഭവത്തിൽ നാട്ടുകാർക്കിടയിലും പ്രതിക്ഷേധം ശക്തമാണ്കൂത്താട്ടുകുളം അർബൻ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

കൂത്താട്ടുകുളം : കൂത്താട്ടുകുളം മുനിസിപ്പൽ പ്രദേശം പ്രവർത്തന പരിധിയായി സഹകരണത്തിലൂടെ വികസനവും ക്ഷേമവും എന്ന ലക്ഷ്യം വച്ച്‌ രൂപികരിച്ച അർബൻ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മന്ത്രി അനുപ് ജേക്കബ് നിർവ്വഹിച്ചു , ഇതിനോടനുബന്ധിച്ച് നടപ്പുറം ബൈപ്പാസ് റോഡിൽ സീനായ് ബിൽഡിംഗിൽ ചേർന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് പി സി ജോസ് അധ്യക്ഷത വഹിച്ചു , പ്രതിമാസ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാsനം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ പി പൗലോസ് നിർവ്വഹിച്ചു , നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ മുഖ്യ പ്രഭാഷണം നടത്തി , തിരുമാറാടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ജെയ്സൺ ജോസഫ് , ഔഷധി ചെയർമാൻ ജോണി നെല്ലൂർ , നഗരസഭ വൈസ് ചെയർപേഴ്സൺ ഓമന ബേബി , കൗൺസിലർ സീന ജോൺസൺ , സി വി ശശിധരൻ , സുരേഷ് മാധവൻ , സണ്ണി എബ്രാഹം , പി എം സ്കറിയ , എ കെ തോമസ് , , പി എസ് ജോസഫ് ,ജിജോ ടി ബേബി തുsങ്ങിയവർ പ്രസംഗിച്ചു , സൊസൈറ്റി വൈസ് പ്രസിഡന്റ് റെജി ജോൺ സ്വാഗതവും ഹോണററി സെക്രട്ടറി ബേബി തോമസ് നന്ദിയും പറഞ്ഞുകൂത്താട്ടുകുളം - ഇടയാർ - പിറവം റോഡ് അളന്നു തിരിക്കാൻ ഹൈക്കോടതി ഉത്തരവ്

കൂത്താട്ടുകുളം : കൂത്താട്ടുകുളം - ഇടയാർ - പിറവം പി ഡബ്യു ഡി റോഡും പുറംമ്പോക്കും അളന്ന് തിരിക്കണമെന്ന പൊതു പ്രവർത്തകന്റെ .പരാതിയിൽ മേൽ രണ്ട് മാസത്തിനകം മൂവാറ്റുപുഴ തഹസിൽദാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് , സംസ്ഥാന പാതയിൽ കൂത്താട്ടുകുളത്തുനിന്നും ജില്ലാ ആസ്ഥാനമായ എറണാകുളത്തേക്കുള്ള ദുരം കുറഞ്ഞ പ്രധാന റുട്ടായ 16 കിലോമീറ്റർ ദൈർഘ്യമുള്ള ഇടയാർ റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായ വീതി കുറവ് പരിഹരിക്കാൻ റോഡിന്റെ കൈയ്യേറ്റ ഭൂമികളും റവന്യു പുറമ്പോക്ക് സ്ഥലങ്ങളും അളന്ന് തിരിച്ച്‌ റോഡ്‌ വികസനം യാഥാർത്ഥ്വമാക്കണമെന്നാണ് പരാതിക്കാരനായ ഇടയാർ വിലങ്ങപ്പാറ വി പി ജോസഫിന്റെ ആവശ്യം ,പരാതിക്കാരന്റെ അഭിപ്രായം ആരാഞ്ഞശേഷം നടപടി, സ്വീകരിക്കണമെന്നും ജസ്റ്റീസ്‌ എ മുഹമ്മദ് മുസ്താകിന്റെ ഉത്തരവിൽ പറയുന്നു , മുഖ്യമന്ത്രി , പി ഡബ്യു ഡി ചീഫ് എഞ്ചിനിയർ , കലക്‌ടർ തുടങ്ങിയവരിൽ നിന്നെല്ലാം അനൂകൂല ഓർഡറുകൾ ഉണ്ടായെങ്കിലുംഇവ നടപ്പിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്ന തിനെ തുടർന്നാണ് വി പി ജോസഫ് അഡ്വ: റോജോ ജോസഫ് തുരുത്തിപ്പാറ മുഖാന്തിരം ഹൈക്കോടതിയെ സമീപിച്ചത് , 2010 ൽ ജില്ലാ കലക്ടറും പി ഡബ്ല്യു ഡി എക്‌സിക്യുട്ടീവ് എഞ്ചിനിയറും ഈ റോഡിന്റെ അതിർത്തിയും പുറംമ്പോക്കും അളന്ന് തിരിക്കാൻ തഹസ്സിൽദാരോട് നിർദ്ദേശിച്ചിരുന്നു , ഇതിൻമേൽ ഇതുവരെ നടപടി സ്വീകരിക്കാത്തതിനാൽ വൻ തോതിൽ റോഡ് കൈയ്യേറ്റത്തിന് കാരണമായെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു , വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിലും പുറമ്പോക്ക്.കൈയ്യേറ്റങ്ങൾ വ്യക്തമാക്കിയുട്ടുണ്ടെന്നും വി പി ജോസഫ് പറയുന്നു , മന്ത്രി അനുപ് ജേക്കബ് മുൻ കൈയെടുത്ത് ഈ റോഡ് വികസനത്തിന് 6 കോടി 65 ലക്ഷം രൂപ അനുവദിച്ചിട്ട് കാലങ്ങളേറെയായെങ്കിലും നിർമ്മാണ ജോലികൾ ഇതുവരെ തുടങ്ങിയിട്ടില്ല ,


ബാലശാസത്ര കോൺഗ്രസ് കൂത്താട്ടുകുളം ഗവ.യു.പി ജേതാക്കൾ

കൂത്താട്ടുകുളം: ബി.ആർ .സിയുടെ നേതൃത്വത്തിൽ നടത്തിയ വിദ്യാഭ്യാസ ഉപജില്ലാ ബാലശാസ്ത്രകോൺഗ്രസിൽ കൂത്താട്ടുകുളം യു.പി.സ്കൂൾ ജേതാക്കളായി. മുത്തോലപുരം സെന്റ് പോൾസ് എച്ച്.എസിനാണ് രണ്ടാംസ്ഥാനം .ഊർജ നിർമ്മാണവും സംരക്ഷയും, മണ്ണ് സംരക്ഷണം, അന്താരാഷ്ട്ര പ്രകാശവർഷം ,ജൈവ ഭക്ഷണ ശീലങ്ങൾ, തുടങ്ങിയ വിവിധ വിഷയങ്ങളിലെ കണ്ടെത്തലുകൾ, സെമിനാർ അവതരണം, നിശ്ചല പ്രവർത്തന മാതൃകകൾ തുടങ്ങിയവയാണ് ബാല ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടത്.ഒരു സ്കൂളിൽ നിന്നും 5 പേരടങ്ങുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പാണ് അവതരണം നടത്തിയത്. ഉപജില്ലയിലെ 17 സ്കൂളുകളിൽ നിന്നായി 85 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.എൻ പ്രഭകുമാർ മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബി.പി.ഒ, ഇ.എ പൗലോസ്, കൂത്താട്ടുകുളം യു പി സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി ബാലചന്ദ്രൻ, സജി .എൻ .ആന്റണി, ജമീല ജെ.എ, സിജി.ഇ.കെ, ജോബി പൗലോസ്, നിധി ജോസ് എന്നിവർ സംസാരിച്ചു.


ക്ഷേത്രാചാരങ്ങൾ തനതായരീതിയിൽ നിലനിർത്തുക : എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ

കൂത്താട്ടുകുളം : കേരളത്തിലെ ആന എഴുന്നള്ളിപ്പ് അടക്കമുള്ള ക്ഷേത്ര ആചാരങ്ങളെ അതിന്റെ തനതായ രീതിയിൽ തന്നെ സംരക്ഷിക്കണമെന്ന് കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ ബി ഗണേഷ് കുമാർ എം എൽ എ ആവശ്യപ്പെട്ടു , കൂത്താട്ടുകുളത്ത് കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ എട്ടാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം , ക്ഷേത്രങ്ങളിലും പള്ളികളിലും ചന്ദനക്കുടത്തിനും ആനകളെ എഴുന്നള്ളിക്കുന്നതിന് തടയിടാൻ ചില എൻ ജി ഒ സംഘടനകളും കേന്ദ്ര അനിമൽ വെൽഫയർ ബോർഡും നടത്തുന്ന ആസൂത്രിത നീക്കങ്ങളെ സംശയത്തോടെയാണ് സാംസ്കാരിക കേരളം നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു , എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ രൂപികരിച്ചിട്ടുള്ള എലിഫന്റ് വെൽഫയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ത്രിശ്ശൂർ ജില്ലയിലെ ചിറ്റണ്ടയിൽ ആനകളെ ചികിൽസിക്കുന്നതിന് ലോകോത്തര നില വാരത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ഗവേഷണ കേന്ദ്രവും തുടങ്ങും , ആനകളെ സ്കാൻ ചെയ്യുന്നതിനും നിർത്തി ചികിൽസിക്കുന്നതിനുമുള്ള സൗകര്യത്തോടെയാണ് ആശുപത്രി തുടങ്ങുന്നതെന്നും ഗണേഷ് കുമാർ വ്യക്തമാക്കി , ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ മധു അധ്യക്ഷത വഹിച്ചു , പുതിയ ഭാരവാഹികളായി കെ ബി ഗണേഷ് കുമാർ എം എൽ എ - പ്രസിഡന്റ് , എം മധു , പ്രൊഫ , ബാബു നമ്പൂതിരി , ജയ ഗോപൻ ( വൈസ് പ്രസിഡന്റുമാർ ) പി ശശികുമാർ ( ജനറൽ സെക്രട്ടറി ) പി എസ് രവീന്ദ്രൻ നായർ ( സംഘടനാ സെക്രട്ടറി ) ബാലചന്ദ്ര മേനോൻ ( ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു. ,കുളമ്പാടത്ത് കുട്ടികളുടെ കൊയ്ത്തുത്സവ

കൂത്താട്ടുകുളം: കുളമ്പാടം പാടത്ത് കുട്ടികൾക്ക് ഇക്കുറിയും നൂറുമേനി വിളവ്. കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിലെ കാർഷിക ക്ലബ് അംഗങ്ങളുടെ നെൽകൃഷിയാണ് കഴിഞ്ഞ ദിവസം നൂറുമേനി വിളവെടുത്തത്.നെൽകൃഷിയെ അടുത്തറിയാനും അന്യമായി കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരികെ കൊണ്ടുവരാനുമായിട്ടാണ്, കുട്ടികളുടെ നേതൃത്വത്തിൽ കുളംമ്പാടം പാടത്തെ ഒന്നരപറ നിലം പാട്ടത്തിനെടുത്ത് നെൽകൃഷി നടത്തിയത്. ഇക്കൊല്ലം ഐ.ആർ അഞ്ച് നെല്ല് വിത്ത്പാകിപ്പറിച്ച് നടുകയായിരുന്നു. കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പി.റ്റി.എ വൈസ് പ്രസിഡന്റ് കെ.എം ജയന്റെ നേതൃത്വത്തിൽ രക്ഷിതാക്കളും സഹായത്തിനെത്തി. യന്ത്രസഹായത്തോടെയാണ് കൊയ്ത്ത് നടത്തിയത്.ഒന്നാം ക്ലാസുമുതലുള്ള കുട്ടികൾ കൊയ്ത്ത് കാണനെത്തിയിരുന്നു.ഹെഡ്മാസ്റ്റർ കെ.വി ബാലചന്ദ്രൻ ,കൺവീനർ പി ജി സുലോചന, റ്റി.വി മായ, എ.വി.മനോജ് എന്നിവർ നേതൃത്വം നൽകി.


കാളവയൽ സ്വാഗത സംഘം രൂപീകരിച്ചു

കൂത്താട്ടുകുളം : കാക്കൂർ കാളവയൽ കാർഷിക മേള - 2016 ന് സ്വാഗതസംഘം രൂപികരിച്ചു , മന്ത്രി അനുപ് ജേക്കബ് , ജോസ് കെ മാണി എം പി , ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ആശ സനൽ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൽസൺ വി പോൾ , മുൻ എം എൽ എ എം ജെ ജേക്കബ് - രക്ഷാധികാരികൾ , തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ എൻ വിജയൻ - ചെയർമാൻ , കെ കെ അബ്രാഹം , ലിസി രാജൻ , സിനു എം ജോർജ് , സൈബു മാടക്കാലി - വൈസ് ചെയർമാൻമാർ , ജോബി ജോൺ - സെക്രട്ടറി , ബിനോയി കള്ളാട്ടുകുഴി - ജനറൽ കൺവീനർ , സിനു കാക്കൂർ , തോംസൺ നെല്ലിപ്പിള്ളി , എം കെ ശശി , സുനിൽ കള്ളാട്ടുകുഴി - ജോയിന്റ് കൺവീനർമാർ , ഏലിയാസ് പുതുശ്ശേരി - ട്രഷറാർ എന്നിവരാണ് സ്വാഗത സംഘം ഭാരവാഹികൾഅഖിലമലങ്കര മര്‍ത്തമറിയം വനിതാസമാജം സുവര്‍ണജൂബിലി ആഘോഷങ്ങൾ നടന്നു

കൂത്താട്ടുകുളം ∙ യാക്കോബായ സഭ അഖിലമലങ്കര മര്‍ത്തമറിയം വനിതാസമാജം മേഖലാ സുവര്‍ണജൂബിലി ആഘോഷങ്ങൾ കൂത്താട്ടുകുളത്ത് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കണ്ടനാട് ഭദ്രസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് അധ്യക്ഷത വഹിച്ചു.
സമാജം പ്രവർത്തനത്തിൽ 40 വർഷം പിന്നിട്ടവരെ മാർ ഈവാനിയോസ് ആദരിച്ചു. ജീവകാരുണ്യനിധി വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ പ്രിൻസ് പോൾ ജോൺ നിർവഹിച്ചു. സമാജം മുൻ ഭദ്രാസന പ്രസിഡന്റ് ഫാ. റോയി മേപ്പാടം, അഖില മലങ്കര സെക്രട്ടറി അമ്മിണി മാത്യു, ഭദ്രാസന സെക്രട്ടറി ലില്ലി തങ്കച്ചൻ, മേഖലാ പ്രസിഡന്റ് ഫാ. ബോബി തറയാനി, സെക്രട്ടറി സലോമി ഐസക് മേച്ചേരിൽ, ജോയിന്റ് സെക്രട്ടറി ലീല കുര്യാക്കോസ്, ഫാ. പൗലോസ് ഞാറ്റുംകാലായിൽ, ഫാ. ബിനു കോഴിക്കോട്ട്, ഫാ. ബിജു ചക്രവേലിൽ, ഫാ. ബേബി മാനാത്ത്, അഡ്വ. പീറ്റർ കെ. ഏലിയാസ്, ജോൺസൺ വർഗീസ്, മേഴ്സി ജോർജ്, ലിസി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി ടൗണിൽ വർണാഭമായ റാലി നടന്നു. പതിനഞ്ചോളം പള്ളികളിൽ നിന്നുള്ള പ്രവർത്തകർ അണിനിരന്നു.
കൂത്താട്ടുകുളം ഗവ യു.പി. സ്കൂളിലെ കുട്ടികൾക്ക് ഓടിക്കളിക്കാനിടമായി

കൂത്താട്ടുകുളം: അധ്യാപക - വിദ്യാർത്ഥി കുട്ടായ്മയിലൂടെ മികവിന്റെ നേർക്കാഴ്ചയൊരുക്കി സംസ്ഥാന തലത്തിൽ ശ്രദ്ദേയമായ കൂത്താട്ടുകുളം ഗവ യു.പി. സ്കൂളിലെ കുട്ടികൾക്ക് ഓടിക്കളിക്കാനിടമില്ലെന്ന പരിദേവനത്തിന് പരിഹാരമാവുന്നു , വിവിധ രംഗങ്ങളിൽ മികവിനുള്ള പുരസ്കാരങ്ങൾ നൂറ് വർഷം പിന്നിട്ട ഈ വിദ്വാലയത്തെ തേടിയെത്തുമ്പോഴും, ഓരോ തവണയും ബന്ധപ്പെട്ടവരുടെ മുന്നിൽ വക്കുന്ന പ്രധാന ആവശ്യമായിരുന്നു കളിസ്ഥലം , രൂപവും ഭാവവും മാറി പഞ്ചായത്തായിരുന്ന കൂത്താട്ടുകുളം നഗരസഭയുടെ പ്രഥമ ജനപ്രതിനിധികൾക്ക് സ്കൂളിൽ നൽകിയ സ്വീകരണ സമ്മേളനത്തിലും കളിസ്ഥലം വേണമെന്ന കുട്ടികളുടെ ആവ ശ്യം അടിയന്തിര പ്രാധാന്വത്തോടെ പരിഹരിക്കുമെന്ന ചെയർമാൻ പ്രിൻസ് പോൾ ജോണും വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി എൻ പ്രഭകുമാർ.തുടങ്ങിവർ നൽകിയ ഉറപ്പാണ് കാലതാമസമില്ലാതെ യാഥാർത്ഥ്വമാവുന്നത് , പി.ഡബ്ലിയുഡി,ഓഫീസിനു സമീപത്തെ എം.വി.ഐ.പി ഗോഡൗണിരിക്കുന്ന ഭാഗത്ത് തരിശായി കിടക്കുന്ന സ്ഥലമാണ് കുട്ടികൾക്ക് പുതിയ കളിയിടമാകുന്നത്.കുട്ടികൾക്ക് കളിക്കാനിടമില്ലെന്ന പി.റ്റി.എ യുടെയും നഗരസഭയുടെയും നിവേദനത്തേത്തുടർന്ന് മന്ത്രി അഡ്വ: അനൂപ് ജേക്കബ് നടത്തിയ അടിയന്തിര ഇടപെടലാണ് കളിസ്ഥലത്തിനുള്ള നടപടികളാരംഭിച്ചത് , ഒരേക്കൽ ആറ് സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്.കുട്ടികളുടെ എണ്ണം കൂടിയതോടെ ആകെയുണ്ടായിരുന്ന സ്കൂൾ മുറ്റത്ത് പുതിയ മന്ദിരം നിർമ്മിച്ചതോടെയാണ് കുട്ടികൾക്ക് ഓടിക്കളിക്കാനിടമില്ലാതായത്.ഇപ്പോൾ വിദ്യാൊലയത്തിന്റെ തൊട്ടടുത്ത് കളിസ്ഥലം ലഭിച്ചതോടെ കുട്ടികൾ ആഹ്ലാദത്തിമിർപ്പിലാണ് ,718 കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ വികസന സ്വപ്നങ്ങൾക്ക് ഇതോടെ പുതുജീവൻ കൈവരിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം അളന്ന് തിരിക്കാനുള്ള പ്രവർത്തനമാരംഭിച്ചു. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് ഗോഡൗൺ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.സ്കൂളിൽ നിന്നും ഇരുപത് മീറ്റർ മാത്രം അകലെയാണ് നിർദ്ധിഷ്s കളിസ്ഥലം ,


സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ യും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ക്യാമ്പിൽ പങ്കെടുത്ത 200 ഓളം പേരിൽ നിന്നും 50 പേരെ തിമിര ശസ്ത്രക്രിയക്ക് തിരഞ്ഞെടുത്തു. ക്യാമ്പ് ഭക്ഷ്യ സിവിൽ സപ്ലയ്സ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ പ്രിൻസ് പോൾ ജോൺ, കൗൺസിലർ എം.എം അശോകൻ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പ്രൊഫ: സാംസൺ തോമസ്, സെക്രട്ടറി മനോജ് അംബുജാക്ഷൻ , ട്രഷറർ ശശിധര മാരാർ, വൈസ് പ്രസി: ജേക്കബ് കുര്യാക്കോസ്, റോബിൻ ജോർജ് , ഡി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.


കനാൽ വെള്ളം ആശ്രയിച്ച് കൃഷിയിറക്കിയവർ ആശങ്കയിൽ

കൂത്താട്ടുകുളം : വേനൽ കടുത്തത്തോടെ കാർഷിക മേഖലയുടെ പുരോഗതിക്കായി കോടികൾ മുതൽ മുടക്കി നാടൊട്ടുക്ക് തലങ്ങും വിലങ്ങും ചെറുതും വലുതുമായി നിരവധി കനാലുകൾ നിർമ്മിച്ചിട്ടുള്ള കൂത്താട്ടുകുളം മേഖലയിൽ വെള്ളമില്ലാത്തതിനാൽ കൃഷിയിടങ്ങൾ വരണ്ടുണങ്ങുന്നു , മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഇടതുകര കനാലിൽ വെള്ളം തുറന്ന് വിടാത്തതിനാൽ കനാൽ വെള്ളത്തെ ആശ്രയിച്ച്‌ കൃഷിയിറക്കിയ കർഷകരും വേനൽ ചൂടിന്റെ കാഠ്യന്യത്തിൽ കിണറുകളും മറ്റ് ജല ശ്രോതസ്സു കളും വറ്റി വരണ്ടതോടെ നാട്ടുകാരും രുക്ഷമായ ജലക്ഷാമം നേരിടുകയാണ് , മുൻ കാലങ്ങളെ അപേക്ഷിച്ച്‌ ഡാമുകളിൽ ആവശ്യത്തിലേറെ വെള്ളമുണ്ടായിട്ടും കനാലുകളിൽ വെള്ളം തുറന്ന് വിടാത്തത് അധികൃതരുടെ ജനദ്രോഹ നടപടി മൂലമാണെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട് , മുൻ കാലങ്ങളിൽ ഡാമുകളിൽ വെള്ളത്തിന്റെ ലഭ്യത കുറവായിരുന്നിട്ടും വേനൽ ആരംഭത്തിൽ തന്നെ യഥാസമയം അറ്റകുറ്റപണികൾ നടത്തി കനാലുകളിൽ വെള്ളം തുറന്ന് വിടുന്നത് കാർഷിക മേഖലയ്ക്കും മറ്റും ഏറെ പ്രയോജനപ്പെട്ടിരുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു., കനാലുകളിൽ വെള്ളമുണ്ടെങ്കിൽ കിണറുകളിൽ നിന്നുള്ള ശുദ്ധജല ലഭ്യത തടസ്സപ്പെടാറില്ല , വിഷു വിപണി ലക്ഷ്യം വെച്ച് കൃഷിയിറക്കിയ കർഷകരും വെള്ളമില്ലാത്തതിനാൽ നട്ടം തിരിയുകയാണ് , എം വി ഐ പി യുടെ ഇടതുകര കനാലിൽ അടിയന്തിരമായി വെള്ളം തുറന്ന് വിടണമെന്ന്‌ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സിബി കൊട്ടാരം ആവശ്യപ്പെട്ടു


കേരള കർഷക യൂണിയൽ - ജേക്കബ് മധ്യമേഖല സമ്മേളനം കൂത്താട്ടുകുളത്ത്

കൂത്താട്ടുകുളം : കേരള കർഷക യൂണിയൻ - ജേക്കബ് മധ്യമേഖല സമ്മേളനം 15 ന് കൂത്താട്ടുകുളത്ത് നടക്കും , കെ ടി ജേക്കബ് മെമ്മോറിയൽ ടൗൺ ഹാളിൽ രാവിലെ 10ന് രജിസ്ട്രേഷൻ 10 30 ന് പതാക ഉയർത്തൽ , 11 ന് ജില്ലാ പ്രസിഡന്റ് സാജൻ പാലപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി വർക്കിംഗ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും , വൈസ് ചെയർമാൻ ജോർജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും , പാർട്ടി , കർഷക യൂണിയൻ , വനിത കോൺഗ്രസ് സംസ്ഥാന തല നേതാക്കൾ പ്രസംഗിക്കും ജോർജ് സി ജേക്കബ് സ്വാഗതവും ഷാജു വടക്കൻ നന്ദിയും പറയും , ഉച്ചകഴിഞ്ഞ് 2 30 ന് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ബേബിയുടെ അധ്യക്ഷതയിൽ ചേരുന്ന കർഷക സെമിനാറിൽ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ റ്റി ഇതിഹാസ് കർഷകരും കർഷക തൊഴിലാളികളും എന്ന വിഷയത്തിൽ ക്ലാസെടുക്കും ടോമി പാലമല സ്വാഗതവും ഏലിയാസ് മാരിയിൽ നന്ദിയും പറയും , 3 30 ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് മത്തായി മണ്ണപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന കർഷക സംഗമം മന്ത്രി അഡ്വ: അനുപ് ജേക്കബ് ഉദ്ഘാടനം ചെയ്യും പാർട്ടി ചെയർമാൻ അഡ്വ : ജോണി നെല്ലൂ൪ കർഷകരെ ആദരിക്കലും വൈസ് ചെയർമാൻ ഡെയ്സി ജേക്കബ് മുഖ്യ പ്രഭാഷണവും നടത്തും , അഡ്വ : കെ എ ഫിലിപ്പ് , സി മോഹനൻ പിള്ള , ഏലിയാസ് മങ്കിടി , ബിജു മറ്റപ്പിള്ളി , കുളക്കട രാജൂ ,എഴുകോൺ സത്യൻ , സുനിൽ ഇടപ്പാലക്കാട്ട് , പി സി വർഗീസ് , ഡോമിനിക്ക് കാവുങ്കൽ , ഡെന്നി ജോർജ് , എം പി ബേബി തുടങ്ങിയവർ പ്രസംഗിക്കും സ്വാഗതസംഘം ചെയർമാൻ വിൻസെന്റ് ജോസഫ് സ്വാഗതവും സൈബു മടക്കാലി നന്ദിയും പറയും


കാലിക്കട്ട് - വരക്കുപാറ റോഡ് നിർമ്മാണത്തിൽ അഴിമതി

കൂത്താട്ടുകുളം : കൂത്താട്ടുകുളം നഗരസഭയിൽ കാലിക്കട്ട് _ വരകുപാറ റോഡിന്റെ മെറ്റലിംഗ് ആന്റ് ടാറിംഗിൽ അഴിമതി നടന്നുവെന്നാരോപിച്ച്‌ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ മുൻ ഗ്രാമപഞ്ചായത്തംഗം കെ കെ മോഹനൻ ജില്ലാ വിജിലൻസ് കമ്മറ്റി കൺവീനർക്ക് പരാതി നൽകി , കാലിക്കട്ട് ജംഗ്ഷനിൽ നിന്നും 230 മീറ്റർ റീ ടാറിംഗിനും ഈ റോഡിന്റെ അവസാന ഭാഗത്തായി 200 മീറ്റർ സെക്കൻലെയർ മെറ്റലിംഗിനുമായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നാലര ലക്ഷം രൂപ അനുവദിച്ചിരുന്നു എന്നാൽ നിശ്ചിത ഭാഗങ്ങളിൽ നിർമ്മാണ ജോലികൾ നടത്താതെ കരാറുകാരൻ റീ ടാറിംഗും സെക്കൻലെയർ മെറ്റലിംഗും കഴിഞ്ഞുവെന്ന് വരുത്തി തീർത്തെന്നാണ് പരാതി , മെറ്റലിംഗിനായി ഇറക്കിയിരുന്ന രണ്ട് ലോഡ് ഒന്നരയിഞ്ച് മെറ്റൽ കടത്തിയതായും ടാറിംഗിനായി ഇറക്കിയ മെറ്റൽ നിർമ്മാണ ജോലികൾ നടക്കാത്തതിനാൽ കലിക്കട്ട് ഇംഗ്ഷനിൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു , കുണ്ടും കുഴികളുമായി കാൽനടയാത്ര പോലും അസാധ്യമായ ഈ റോഡിന്റെ ചിലയിടങ്ങളിൽ അറ്റക്കുറ്റപ്പണികൾ മാത്രം നടത്തി ക്രമക്കേടും അഴിമതിയും നടത്തിയെന്നാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡി വൈ എസ് പി , സംസ്ഥാന നഗരകാര്യ ഡയറക്ടർ , പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ , ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനിയർ , ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻഡ് എക്സിക്യുട്ടീവ് തുടങ്ങിയവർക്ക് കെ കെ മോഹനൻ നൽകിയ പരാതിയിൽ പറയുന്നു ,


കെ.എസ്ടിഎ രജത ജൂബിലി ജില്ലാ സമ്മേളനം,
കാർഷിക സെമിനാറും ജനപ്രതിനിധികളെ ആദരിക്കലും നടന്നു

കൂത്താട്ടുളം.കെ.എസ്ടിഎ രജത ജൂബിലി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാർഷിക മേഖലയും, പഞ്ചായത്ത് ഭരണസമതികളും എന്ന വിഷയത്തിൽ സെമിനാറും, ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സർവസ് സംഘടനാ പ്രവർത്തകരെ ആദരിക്കലുംനടന്നു.മണ്ണത്തൂർ കവലയിൽ നടന്ന യോഗത്തിൽ മൂവാറ്റുപുഴ അർബ്ബൻ ബാങ്ക് പ്രസിഡന്റ് പി ആർ മുരളീധരൻ വിഷയാവതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്.എം.കെ രാജൂ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ വിജയൻ, സംസ്ഥാന എക്സിക്യൂട്ടീവ് പി.എൻ സജീവൻ, ജില്ല സെക്രട്ടറി റ്റി.വി പീറ്റർ, കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ എൽ.വസുമതി അമ്മ, കെ.വി.ബാലചന്ദ്രൻ, ഷാജി ജോൺ, ബിജു ജോസഫ്, കെ കെ രവീന്ദ്രൻ, എ വി മനോജ്, പി കെ വിജയൻ എന്നിവർ സംസാരിച്ചു.ജനുവരി 23, 24,തിയതികളിൽ കൂത്താട്ടുകുളത്താണ് ജില്ലാ സമ്മേളനം നടക്കുന്നത്.


പിതാവിന്റെ കൺമുന്നിൽ യുവാവ് ലോറിക്ക് മുന്നിൽ ചാടി മരിച്ചു

കൂത്താട്ടുകുളം : ത്രിശ്ശൂർ മതികുന്ന് സ്വദേശിയായ യുവാവ് കൂത്താട്ടുകുളത്ത് നാഷണൽ പെർമിറ്റ് ലോറിക്കടിയിൽപ്പെട്ട് അതിദാരുണമായി തൽക്ഷണം മരിച്ചു , ഒല്ലുർ നിയമസഭാ മണ്ഡലത്തിലുൾപ്പെട്ട പുത്തൂർ പഞ്ചായത്തിലെ മതികുന്ന് കുറ്റിക്കാട്ട് പറമ്പിൽ സുരേന്ദ്രന്റെ മകൻ രാജേഷ് ( 36 ) ആണ് ലോറിക്കടിയിൽപ്പെട്ട് ദയനീയ മരണം വരിച്ചത് ,ഇന്നലെ രാത്രി 2 മണിയോടെയാണ് കൂത്താട്ടുകുളം രാമപുരം കവലയിൽ അർബൻ ബാങ്കിന് മുന്നിലായി ബന്ധുക്കളുടെ സുരക്ഷാവലയം ഭേദിച്ച് അപ്രതീക്ഷിത നീക്കത്തിലൂടെ യുവാവ് സ്ഥലത്തുണ്ടായിരുന്നവരേയും അമ്പരിപ്പിച്ച് സ്വയം ദയനീയ മരണം വരിച്ചത് , കോട്ടയം ഭാഗത്ത് നിന്ന് മണൽ കയറ്റി വന്ന ലോറിക്ക് മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് പറയപ്പെടുന്നു രണ്ട് കൈകളൊഴികെ ശരീരമാസകലം ചതഞ്ഞരഞ്ഞ് ചിന്നി ചിതറിയ നിലയിലായിരുന്നു ,അപകടമുണ്ടായി നിമിഷങ്ങൾക്കകം സംഭവസ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ചിന്നി ചിതറിയ മൃതദ്ദേഹം ആശുപത്രിയിലേക്ക് മാറ്റിയത്,വീടു വിട്ടു പോയ മാനസിക വിഭ്രാന്തിയുള്ള രാജേഷിനെ തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് പിതാവും ബന്ധുക്കളും ചേർന്ന് കുട്ടികൊണ്ട് പോവുന്ന വഴി ചായ കുടിക്കുന്നതിനായി കൂത്താട്ടുകുളത്ത് വാഹനം നിർത്തി സമീപത്തുള്ള തട്ടുകടയിലേക്ക് നടക്കുന്നതിനിടയിൽ കൈയിൽ പിടിച്ചിരുന്ന പിതാവിന്റെ കൈതട്ടിമാറ്റി ഈ സമയം ഇതുവഴി വന്ന ലോറിക്കു മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നത്രേ കൂത്താട്ടുകുളം ഗവ: ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു


പഞ്ചായത്ത് അംഗങ്ങൾക്കായി ഏകദിന വിദ്യാഭ്യാസ സെമിനാർ

കൂത്താട്ടുകുളം:പഞ്ചായത്ത് അംഗങ്ങൾക്കായി കൂത്താട്ടുകുളം ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഏകദിനവിദ്യാഭ്യാസ സെമിനാർ നടത്തി.ഭരണസമതികളുടെ നേതൃത്വത്തിൽ സ്കൂളുകളിൽ നടത്തേണ്ടവികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും,ക്രിയാത്മകമായ ഇടപെടലുകളിലൂടെ വിദ്യാലയങ്ങളെ സമഗ്ര പുരോഗതിയിലേക്ക് നയിക്കാൻ അംഗങ്ങളെ ശാക്തീകരിക്കാനുംലക്ഷ്യം വച്ചാണ് സെമിനാർ നടത്തിയത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജിൻസൺ വി.പോൾ സെമിനാർ ഉദ്ഘാടനം ചെയ്തു.ബ്ലേക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷൻ വി.സി.കുര്യാക്കോസ് അധ്യക്ഷനായി.ലീല സുഖവാസ് ഓ.കെ.കുട്ടപ്പൻ,എ ഇ.ഒ,വി.കെ.രമ, ബി.പി ഒ,ഇ.എ.പൗലോസ്,എൽദോ ജോൺ,എന്നിവർ സംസാരിച്ചു.സെമിനാറിൽ ടെയ്നർമാരായ,ജമീല കെ.എ,സിജി ഇ.കെ, സജി.എൻ.ആന്റണി,നിധി ജോസ്,അനുരാജ്,ടിനു ശിവൻ, എന്നിവർ ക്ലാസെടുത്തു.ഇലഞ്ഞി,തിരുമാറാടി, പാലക്കുഴ, മാറാടി, എന്നിവിടങ്ങളിലെ പഞ്ചായത്ത് അംഗങ്ങളും,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
ആത്താനിക്കൽ ഗവ സ്കൂളിൽ ശതാബ്ദി സ്മാരക സ്റ്റേജ് തുറന്നു

കൂത്താട്ടുകുളം.മണ്ണത്തൂർ ആത്താനിക്കൽ ഗവ എച്ച് എസ് എസ്സിൽ കൂത്താട്ടുകുളം റോട്ടറി ക്ലബ് നിർമ്മിച്ച ശതാബ്ദി സ്മാരക സ്റ്റേജിന്റെയും, വാഷിംങ് ഏരിയയുടെയും ഉദ്ഘാടനം നടന്നു.പൊതുയോഗം ജില്ല പഞ്ചായത്ത് അംഗം കെ എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. വാഷിംങ് ഏരിയ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ എൻ വിജയനും,സ്റ്റേജിന്റെ ഉദ്ഘാടനം റോട്ടറി ജില്ല ഗവർണർ പ്രകാശ് ചന്ദ്രനും നിർവ്വഹിച്ചു .സാജു എം അധ്യക്ഷനായി.വി സി കുര്യാക്കോസ്, അനിതബേബി, സുനിൽ കള്ളാട്ടു കുഴി, ബാബു ജേക്കബ്, ഇ എം വർഗീസ്, റ്റി സി ബേബ്, ജോസ് മാത്യു, ലിസി റെജി, പ്രിൻസിപ്പാൾ പിജെ സുമം, ഹെഡ്മിസ്ട്രസ് മേരി എബ്രാഹം എന്നിവർ സംസാരിച്ചു.


നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ എം .ജെ ക്ക് സ്വാഗതമോതി സ്ത്രീജനങ്ങൾ

കൂത്താട്ടുകുളം: പഞ്ചായത്ത് പ്രസിഡന്റായും ,എം എൽ എ യായും, നാടിന്റെ വികസന സ്വപ്നങ്ങളെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ച ഊരുചുറ്റും ഗ്രാമത്തലവംനെന്നറി യപ്പെടുന്ന പിറവം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം .ജെ.ജേക്കബിന് സത്രീ ജനങ്ങളുടെ സ്നേഹവായ്പ്. മണ്ണത്തൂർ തുരുത്തുമുറ്റത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച ചടങ്ങുകൾക്കും പ്രസാദ ഊട്ടിനുമായി എത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഭക്തജനങ്ങളെ പേരെടുത്ത് വിളിച്ച് സൗഹൃദം പുതുക്കിയാണ് എം.ജെ ജേക്കബിന്റെ വോട്ടു തേടൽ.തിരുമാറാടി മേഖലയിൽ രൂക്ഷമായി തുടരുന്ന കുടിവെള്ള ക്ഷാമമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാത്ത സ്വന്തം നാട്ടുകാരനായ മന്ത്രിയുടെ കഴിവുകേടും ഉൽസവ പറമ്പിൽ നട്ടുകാർക്കിയിൽ ചർച്ചയായി. . എം ജെ വിജയത്തിന് എല്ലാ ഭാവുകങ്ങളും നേർന്നതിനൊപ്പം, പ്രസാദ ഊട്ടിന്റെ ഭാഗമായുളള കഞ്ഞിയും പുഴുക്കും കഴിപ്പിച്ച ശേഷമാണ് സ്ഥാനാർത്ഥിയെ ഭക്തജനങ്ങൾ മടക്കിവിട്ടത് ,. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ വിജയനോടപ്പമാണ് കഴിഞ്ഞ ദിവസം മേഖലയിലെ വിവിധ പ്രദേശങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചത്. രണ്ടു തവണ തിരുമാറാടിയെ മികച്ച പഞ്ചായത്താക്കിയും, 2006-2011 കാലഘട്ടത്തിലെ മികച്ച എം എൽ എ യായും പേരെടുത്ത എംജെ.ജേക്കബെന്ന വികസന നായകനെ ഒരു വട്ടം കുടി തങ്ങളുടെ ജനപ്രതിനിധിയാക്കുമെന്ന ദൃഡനിശ്ചയത്തിലാണ് എൽ ഡി എഫ് പ്രവർത്തകർ


യാത്രക്കാരെ ദുരിതത്തിലാക്കി കെ.എസ്.ആർ.ടി.സി, പഞ്ചാറായ ടയർ മാറാൻ രണ്ട് മണിക്കൂർ

കൂത്താട്ടുകുളം: എം.സി റോഡിൽ പഞ്ചറായ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാർക്ക് ദുരിതയാത്ര സമ്മാനിച്ച് കോർപ്പറേഷന്റെ മെല്ലപ്പോക്ക്. ഡിപ്പോയിൽ നിന്നും മുന്നൂറ് മീറ്റർ മാത്രം അകലെ ഓണം കുന്ന് കാവിനു സമീപം ചൊവ്വാഴിച്ച പകൽ പതിനൊന്ന് മണിയോടെയാണ് കോയമ്പത്തൂർ സൂപ്പർ ഫാസ്‌റ്റ് ബസ് പഞ്ചറാകുന്നത്. കണ്ടക്ടറും ഡ്രൈവറും ഡിപ്പോയിൽ വിവരം അറിയിച്ചെങ്കിലും ജീവനക്കാരില്ലെന്ന മറുപടിയാണ് ലഭിച്ചത്. ജീവനക്കാരില്ലാതെ ഒരു മണിക്കൂറോളം വഴിയരികിൽ ബസ് അനാഥമായി കിടന്നത്. പന്ത്രണ്ട് മുപ്പതോടെ കണ്ടക്ടർ കുറച്ച് യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു. ഒന്ന് പത്തോടെ ഒരു ബസും രണ്ട് വർക്ക്ഷോപ്പ് ജീവനക്കാരും എത്തി ടയർ മാറ്റി യാത്ര പുനരാരംഭിക്കുമ്പോൾ രണ്ട് മണിക്കൂർ പിന്നിട്ടിരുന്നു. നട്ടുച്ചക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സമീപത്തെ കടത്തിണ്ണയിലാണ് അഭയം തേടിയത്. യാത്രക്കാരുടെ ദുരിതം അറിഞ്ഞ നാട്ടുകാർ ഡിപ്പോയിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പന്ത്രണ്ട് ജീവനക്കാരുള്ള വർക്ക്ഷോപ്പിൽ ചൊവ്വാഴിച്ചത്തെ രാവിലത്തെ ഷിഫ്റ്റിന് മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ടു പേർ വേറൊരു വണ്ടി എടുക്കാൻ പോയതാണ് താമസിക്കാൻ കാരണം എന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. എന്നാൽ ടയർ മാറ്റാൻ ഒരാൾ മതിയല്ലോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കഴിഞ്ഞ മാസം പാല എറണാകുളം ചെയിൻ സർവീസ് ബസ് പഞ്ചറായി ഇടയാറിൽ റോഡിൽ കിടന്നത് മൂന്ന് മണിക്കൂർ നേരത്തോളം ആയിരുന്നു. അന്നും കൂത്താട്ടുകുളം ഡിപ്പോയിൽ ആളുകളില്ലാത്തതിനാൽ പിറവം ഡിപ്പോയിൽ നിന്നും മെക്കാനിക്ക് എത്തുകയും ജാക്കി കേടായതിനെ തുടർന്ന് മറ്റൊരു ബസിൽ കൂത്താട്ടുകുളത്തു നിന്നും ജാക്കിയും ആയി വന്നാണ് ടയർ മാറ്റിയത് അന്ന് ടയർ മാറ്റുവാൻ കെ .എസ് .ആർ.ടി.സി മുടക്കിയത് പതിനായിരം രൂപയ്ക്കു മുകളിലാണ്. കൂത്താട്ടുകുളത്ത് ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ അധികൃതർ അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. ചൊവ്വാഴിച്ച ടൗണിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് ഉണ്ടാക്കിയതിനും യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനും പ്രതിഷേധം ശക്തമാണ്.


ബോർഡും പോസ്റ്ററും നശിപ്പിക്കുന്നതായി പരാതി

കൂത്താട്ടുകുളം : സി പി എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിന്റെ പ്രചരണാർത്ഥം കൂത്താട്ടുകുളം മേഖലയിൽ സ്ഥാപാച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ഡി വൈ എഫ് ഐ സമ്മേളനങ്ങളുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുന്നതായി പരാതി , കഴിഞ്ഞ ദിവസം വടകര.കോൺവെന്റ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന നവകേരള മാർച്ചിന്റെ പ്രചരണ ബോർഡ് വലിച്ച് കീറി നശിപ്പിച്ച നിലയിലും സമീപത്ത് പതിച്ചിരുന്ന ഡി വൈ എഫ് ഐ യുടെ പോസ്റ്ററുകളും. കീറി നശിപ്പിച്ചിട്ടുണ്ട് , നേരത്തെ വാളിയപ്പാടം പ്രദേശങ്ങളിലും ബോർഡുകൾ നശിപ്പിച്ചിരുന്നു , പ്രചരണ ബോർഡുകളും പോസ്റ്ററുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ മേഖല കമ്മറ്റി ഭാരവാഹികളായ പി പി പ്രകാശ് , എം ആർ ആദർശ് , സി പി എം വടകര ബ്രാഞ്ച് സെക്രട്ടറി രതീഷ് ജോണി തുടങ്ങിയവർ പ്രതിഷേധിച്ചു ,


മികവുത്സത്തിൽ കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ ഒന്നാമതെത്തി

കൂത്താട്ടുകുളം .ബി.ആർ.സി നേതൃത്വത്തിൽ നഗരസഭാ പരിധിയിലെ സ്കൂളുകളെ പങ്കെടുപ്പിച്ച്‌ നടന്ന മികവുത്സത്തിൽ കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ ഒന്നാമതെത്തി. വടകര എൽ.എഫ്.എച്ച്.എസിനാണ് രണ്ടാം സ്ഥാനം. മെട്രിക് മേളയിൽ വടകര ഗവ.എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി.കൂത്താട്ടുകുളം ഗവ: യു പി സ്കൂളിനാണ് രണ്ടാം സ്ഥാനം. പരിപാടി നഗരസഭാ വൈസ് ചെയർപേഴ്സൺ ഓമന ബേബി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കാര്യ സ്ഥിരം സമതി അധ്യക്ഷൻ സി.എൻ പ്രഭകുമാർ അധ്യക്ഷനായി, ഹെഡ്മാസ്റ്റർ, വി.എം.സാജു, വി.കെ രത്നമ്മ, പി.റ്റി.എ പ്രസിഡന്റ്, സി.കെ.ബിജു, ജോബി പൗലോസ് ,സിജി.ഇ.കെ, സീമ. കെ.പി, അനുരാജ്, എന്നിവർ സംസാരിച്ചു.


ഹിന്ദുഐക്യവേദി തിരുമാറാടി കൺവെൻഷൻ

കൂത്താട്ടുകുളം: ഹിന്ദുഐക്യവേദി തിരുമാറാടി പഞ്ചായത്ത് സമിതി കൺവെൻഷൻ തിരുമാറാടി എടപ്രഭഗവതിഓഡിറ്റോറിയത്തിൽ നടന്നു.
താലൂക്ക് പ്രസിഡന്റ് വി.എൻ. ചന്ദ്രാചാര്യയുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം ജനൽ സെക്രട്ടറി എൻ.കെ. രമണൻ ഉദ്ഘാടനം ചെയ്തു. സംഘടനാ സെക്രട്ടറി പി.എം. മനോജ്,​ താലൂക്ക്സമിതി അംഗങ്ങളായ എസ്. ശരത്,​ സുനീഷ് മണ്ണത്തൂർ,​ ഇ.കെ. സുരേഷ്,​ അമ്പി ആചാരി,​ പി.എം. ഗോപാലകൃഷ്ണൻ,​ വി.എസ്. ഹരിദാസ്,​ എൻ.എം. സതീശൻ,​ കെ.ഐ. സുധൻ,​ സജി ചെറുപറമ്പിൽ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സമിതി ഭാരവാഹികൾ കെ.ആർ. മോഹനൻ മണ്ണത്തൂർ (പ്രസിഡന്റ്),​ പ്രദീപ് കാക്കൂർ (വൈസ് പ്രസിഡന്റ്),​ ഇ.കെ. സുരേഷ് ഒലിയപ്പുറം (ജനറൽ സെക്രട്ടറി),​ വിജയൻ ഒലിയപ്പുറം (ഖജാൻജി) എന്നിവരേയും. എക്സി ക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി സജി ചെറുപറമ്പിൽ,​ ലാൽ മോഹനൻ,​ രാജു മാളിയക്കേൽ,​ കെ.പി. രാജു എന്നിവരേയും തിരഞ്ഞെടുത്തു


ജീവിത ശൈലി രോഗങ്ങൾക്കെതിരെ മാജിക് ഷോയും മായി മന്ത്രി

ഇലഞ്ഞി : ജങ്ക് ഫുഡ്, മായം ചേർന്ന ഭക്ഷണം, ലഹരി വസ്തുക്കൾ, ഉപ്പ്, പഞ്ചസാര, അജീന മോട്ടോ, തുടങ്ങിയവ അമിതമായി ചേർന്ന ഭക്ഷണങ്ങൾക്കെതിരെ ബോധവൽക്കരണ പരിപാടി നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോയിസ് മുമ്പിള്ളിയുടെ അദ്യക്ഷതയിൽ ചേർന്ന യോഗം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി ജങ്ക് ഫുഡ് എന്നെഴുതിയ കടലാസ് കാലിയായ പാത്രത്തിലടച്ച് തുറന്നപ്പോൾ കാണികളെ അത്ഭുതപെടുത്തി കൊണ്ട് പൊറോട്ട പറത്തെടുത്തു. കൂടുതൽ മാജിക്കിലൂടെ ഭക്ഷണത്തിലെ എണ്ണയുടേയും കൊഴുപ്പിന്റെയും ഉപയോഗം മൂലം ഉണ്ടാവുന്ന രോഗങ്ങളെ കുറിച്ച് മജീഷ്യൻ നാഥ് വർണ വിസ്മയം തീർത്തു


നാടൻ ഫലങ്ങൾ ആരോഗ്യം കാത്തുസൂക്ഷിക്കും പ്രക്രിതി ജീവനാചാര്യ

കൂത്താട്ടുകുളം : നാടന്‍ ഫലങ്ങളായ പപ്പായ, ചക്കപ്പഴം, മാമ്പഴം, പേരയ്‌ക്ക തുടങ്ങിയവയുടെ ഉപയോഗം ആരോഗ്യത്തെ കാത്തുസൂക്ഷിക്കുമെന്ന്‌ പ്രകൃതിജീവനാചാര്യനായ എം. കുര്യന്‍ അഭിപ്രായപ്പെട്ടു. കൂത്താട്ടുകുളം പ്രകൃതിജീവനസമിതിയുടെ ആഭിമുഖ്യത്തില്‍ സി.ജെ. സ്‌മാരക ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച കുടുംബാരോഗ്യ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിനോട്‌ അനുബന്ധിച്ച്‌ നടത്തിയ റെഡ്‌ ലേഡി പപ്പായ തൈയുടെ സൗജന്യ വിതരണം ജോയിക്കുട്ടി സി. ജോണിന്‌ തൈ നല്‍കിക്കൊണ്ട്‌ ഡോ. കെ. ബിനോയി ഉദ്‌ഘാടനം ചെയ്‌തു. സി.എ. തങ്കച്ചന്‍ സ്വാഗതവും സി.എ ബിജു നന്ദിയും പറഞ്ഞു.


കൈയെഴുത്തു മാസികകളുടെ പൂക്കാലവുമായി കൂത്താട്ടുകുളം ഗവ.സ്കൂൾ

കൂത്താട്ടുകുളം : കൂത്താട്ടുകുളം ഗവ.യു പി സ്കൂളിലെ എല്ലാ കുട്ടികളും എഴുത്തുകാർ, എല്ലാവർക്കും കൈയ്യെഴുത്തുപുസ്തകങ്ങൾ. കുട്ടികൾ തയാറാക്കിയ എഴുന്നൂറോളം കൈയ്യെഴുത്തു മാസികകളുടെ പ്രകാശനം നടത്തി ഈ സർക്കാർ സ്കൂൾ വീണ്ടും വിസ്മയമാവുകയാണ്. പൂമ്പാറ്റാ ,ആൽമരം ,ചാമരം ,വർണതുമ്പികൾ , വർണക്കാഴ്ച ,എന്റെ വിദ്യാലയം എന്റെ നാട്, തുടങ്ങി നൂറുകണക്കിനു പേരുകളിലാണ് മാസികൾ. ജൂൺ മുതലുളള പഠന പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട കഥകകൾ ,കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ ,യാത്രാവിവരണം . തുടങ്ങിയ വിവിധ സാഹിത്യ മേഖലകളിലുള്ള രചനകളാണ് ഓരോ കൈയെഴുത്തു മാസികകളിലുമുള്ളത്. മലയാളം ഇംഗ്ലീഷ് ,ഹിന്ദി, ഭാഷകളിലുള്ള രചനകളും വിവിധ നിരീക്ഷണങ്ങളും, ശാസത്ര കണ്ടെത്തലുകളും പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്. കുട്ടികളുടെ രചനകളെ വിലയിരുത്തി രക്ഷിതാവിന്റെ അവതാരികയും അയൽക്കാരന്റെ ആശംസയും, സമർപ്പണവും തുടങ്ങി ഒരു മാസികക്കു വേണ്ട എല്ലാ ഗുണ ഗണങ്ങളോടും കൂടിയുള്ളതാണ് കുട്ടികളുടെ 717 മാസികകളുമെന്ന് അധ്യാപകർ പറഞ്ഞു. കുട്ടികൾ വരച്ച വർണ്ണചിത്രങ്ങളോടുകൂടിയ മുഖ ചിത്രങ്ങളുമുണ്ട് ഓരോ മാസിക യിലും .ഏഴു വർഷമായി തുടരുന്ന, എനിക്കും ഒരു കൈയെഴുത്തു മാസിക, പദ്ധതിയുടെ ഭാഗമായാണ് സ്കൂളിലെ എല്ലാ കുട്ടികളും കൈയെഴുത്തു മാസിക പ്രസിദ്ധീകരിക്കുന്നത്. എൽ.കെ.ജി മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾ തങ്ങളുടെ രചനാമികവിനേയും, കലാപരമായ കഴിവും പ്രകടിപ്പിക്കുന്ന തരത്തിലാണ് മാസികകൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ഏഴാച്ചേരി രാമപുരത്ത് വാര്യർ മെമ്മോറിയൽ സ്കൂളിലെ പ്രധാനാധ്യാപിക വി.എം. ചിത്ര നഗരസഭ വിദ്യാഭ്യാസ കാര്യസമതി അധ്യക്ഷൻ സി.എൻ പ്രഭകുമാറിനു നൽകി മാസികകളുടെ പ്രകാശനം നിർവ്വഹിച്ചു.എ.ഇ.ഒ, വി .കെ .രമ, ബി.പി.ഒ, ഇ. എ. പൗലോസ്, ഹെഡ്മാസ്റ്റർ കെ.വി.ബാലചന്ദ്രൻ ,സി.പി.രാജശേഖരൻ, ഡി. ശുഭലൻ, ആർ.വത്സലാ ദേവി, എ.വി.മനോജ്, എന്നിവർ സംസാരിച്ചു.


ശാസ്ത്ര പരീക്ഷണ കളരിയുമായി ജനങ്ങളിലേക്ക്

കൂത്താട്ടുകുളം : ശാസത്രകൗതുകങ്ങളെ ജനങ്ങളിലെത്തിക്കാൻ പരീക്ഷണ കളരിയുമായി അധ്യാപകരും കുട്ടികളും കോളനികളിലേക്ക് . കൂത്താട്ടുകുളം ബി.ആർ.സിയുടെ നേതൃത്വത്തിലാണ് ശാസ്ത്ര പരീക്ഷണ കളരി നടത്തുന്നത്. 64 കുടുംബങ്ങൾ താമസിക്കുന്ന ചോരക്കുഴി പുറ്റാനിമല കോളനിയിൽ നടത്തിയ ശാസ്ത്രപരീക്ഷണ കളരി നാട്ടുകാർ നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിച്ചത് . ശാസ്ത്രകൗതുകങ്ങളെ കൂട്ടുപിടിച്ചു നടക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പൊള്ളത്തരം ബോധ്യപ്പെടുത്തുക ,മദ്യത്തിനും മയക്കുമരുന്നിനും പുകവലിക്കുമെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ, ഫാസറ്റ് ഫുഡ്, എണ്ണയിൽ വറുത്ത ഭക്ഷ്യവസ്തുക്കളുടെ അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ തുടങ്ങിയവ ജനങ്ങളെ ബോധ്യപ്പെടുത്തുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളോടെയാണ് ഒരു ദിവസം നീണ്ട ശാസ്ത്ര പരീക്ഷണ കളരി സംഘടിപ്പിച്ചത്.തേങ്ങ പൊട്ടിച്ച് രക്തമെന്ന് തോന്നുന്ന രീതീയിൽ ചുവന്ന കളർ ഒഴുക്കുക, തീയിലും കുപ്പിച്ചില്ലിലും നടക്കുക തുടങ്ങിയ വിവിധ ശാസത്രകൗതുകങ്ങളുടെ രഹസ്യങ്ങൾ നാട്ടുകാർക്ക് പകർന്നു നൽകി. പരിപാടി കുത്താട്ടുകുളം നഗരസഭാ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ .എസ് രാജൻ അധ്യക്ഷനായി. വിദ്യാഭ്യാസകാര്യ സ്ഥിരം സമതി അധ്യക്ഷൻ സി.എൻ പ്രഭകുമാർ, ബി.പി.ഒ, ഇ.എ പൗലോസ്, ശാസ്ത്ര പ്രചാരകൻ എം.ആർ വിദ്യാധരൻ, രമ ഹരികുമാർ ,ജമീല .കെ.എ, സിജി .ഇ.കെ, നിധി ജോസ്, ജോബി പൗലോസ്, റെയ്നിമോൾ കുര്യൻ, അനുരാജ്, മനു കുഞ്ഞപ്പൻ, എൽദോ ജോൺ എന്നിവർ സംസാരിച്ചു.


ശിശു സൗഹൃദ സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു

കൂത്താട്ടുകുളം : കേന്ദ്ര സർക്കാർ ശിശു സൗഹൃദ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാർ പറഞ്ഞു , ചെള്ളയ്ക്കപ്പടിയിൽ കൂത്താട്ടുകുളം നഗര സഭ ഗവ: ആയുർവ്വേദ ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം , സംസ്ഥാനത്ത് പതിനെട്ട് വയസുവരെയുള്ള കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ ഏത് മാരക രോഗമായാലും ചികിൽസ സൗജന്യമാണെന്നും മന്ത്രി കുട്ടിച്ചേർത്തു , കുത്താട്ടുകുളം നഗരസഭ ആയുർവേദ ആശുപത്രിക്ക് സ്വാതന്ത്ര്യ സമര സേനാനിയും പ്രഥമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജേക്കബ് ഫിലിപ്പിന്റെ നാമദേയത്തിലാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി അഡ്വ: അനുപ് ജേക്കബ് പറഞ്ഞു , ഡിസ്പെൻസറി ആശുപത്രിയായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഗവൺമെന്റിന് നൽകിയ അപേക്ഷയിലുൾപ്പെടുത്തിയിരുന്ന രേഖകളിലുണ്ടായ പിഴവുമൂലമാണ് ജേക്കബ് ഫിലിപ്പ് മെമ്മോറിയൽ ആശുപ ത്രി എന്ന പേര് ഒഴിവാകാനിടയായതെന്നും തന്റെ ശ്രദ്ധയിൽ പെടുത്താത്ത കാര്യത്തിന്റെ പേരിൽ പ്രതിഷേധമുയർത്തേണ്ടിയിരുന്നില്ലായെന്നും മന്ത്രി വ്യക്തമാക്കി , ഔഷധി ചെയർമാൻ അഡ്വ: ജോണി നെല്ലൂർ , ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ പി പൗലോസ് , മുൻ എം എൽ എ എം ജെ ജേക്കബ് , കുത്താട്ടുകുളം നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ , വൈസ് ചെയർപേഴ്സൺ ഓമന ബേബി , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സണ്ണി കുര്യാക്കോസ് , സി എൻ പ്രഭകുമാർ , സി വി ബേബി , വൽസ ബേബി , കൗൺസിലർ അഡ്വ : സീന ജോൺസൺ , ഇ എം മർക്കോസ് , വിവിധ കക്ഷി നേതാക്കളും പ്രസംഗിച്ചു ,


മാതാപിതാക്കളും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് നീങ്ങണം

ഇലഞ്ഞി : മാതാപിതാക്കളും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് നീങ്ങുമ്പോഴാണ് വിദ്യാഭ്യാസം പൂർണതയിലെത്തൂ എന്നും. പരസ്പരം പഴിചാരുകയല്ല സഹകരണം വളർത്തുകയാണ് ആവശ്യമെന്നും ഇലത്തി സെന്റ്: ഫിലോമിനാസ് സ്കൂളിലെ കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് ലൈഫ് കെയർ മെഡിക്കൽ സെൻറർ മാനേജിങ്ങ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ: ബോസ് വർഗീസ് സംസാരിച്ചു. ചടങ്ങിൽ പ്രിൻസിപ്പിൾ ഫാ. ജോൺ എർണ്യാകുളത്തിൽ അധ്യക്ഷനായി, കൊച്ചി മെഡിക്കൽ കോളേജിലെ പ്രൊഫസർ അൽഫോൻസ മുഖ്യ പ്രഭാഷണം നടത്തി. സുനിൽ നിരവത്ത്, ബേബി വർക്കി, മാത്യു പീറ്റർ, സ്റ്റെഫിൻ സിറിയക്, അമിത സ്കറിയ തുടങ്ങിയവർ സംസാരിച്ചു.


പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ച് സംഘാടക സമിതിയായി

കൂത്താട്ടുകുളം: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൂത്താട്ടുകുളം ഏരിയയിലെ വിവിധ ലോക്കൽ കമ്മറ്റികളുടെ നേതൃത്തത്തിൽ സംഘാടക സമിതി യോഗം ചേർന്നു. ഫെബ്രുവരി നാലിന് രാവിലെ പത്തു മണിക്ക് പിറവത്ത് പിഷാരു കോവിൽ മൈതാനത്താണ് മാർച്ചിന് സ്വീകരണമൊരുക്കുന്നത്.

കൂത്താട്ടുകുളത്ത് സണ്ണി എബ്രാഹം രക്ഷാധികാരിയായി 101 അംഗ കമ്മറ്റി പ്രവർത്തനമാരംഭിച്ചു. റോബിൻ വൻനിലം -ചെയർമാൻ, അമ്മിണി ദിവാകരൻ - വൈസ് ചെയർമാൻ, എം.ആർ സുരേന്ദ്രനാഥ് - കൺവീനർ, സണ്ണി കുര്യാക്കോസ് ജോയിന്റ് കൺവ്വീനർ
ഇലഞ്ഞിയിൽ റ്റി.എൻ. കരുണാകരൻ ചെയർമാനും, ജോയി ജോസഫ്, റ്റി.പി മുരളി - വൈസ് ചെയർമാൻ, വി.ജെ പീറ്റർ - കൺവീനർ, റ്റി.ജെ.ജോസഫ് , കെ.എൻ.സദാനന്ദൻ -ജോയിന്റ് കൺവീനർ
പാമ്പാക്കുടയിൽ പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ ചെയർപേഴ്സണും, എം.എൻ. കേശവൻ കൺവ്വീനറുമായി
തിരുമാറാടിയിൽ ഒ.എൻ.വിജയൻ, കെ.കെ എബ്രാഹം എന്നിവരെ രക്ഷാധികാരികളായും, സി.എം വാസു ചെയർമാൻ, പ്രകാശ് എം.ആർ, പ്രശാന്ത് എന്നിവരെ വൈസ് ചെയർമാൻമാരായും അനിൽ ചെറിയാൻ - കൺവീനർ, വർഗീസ് മാണി, മുരീധര കൈമൾ എന്നിവർ ജോയിന്റ് കൺവീനറുമാരായും. വിവിധ സംഘാടക സമിതി പ്രവർത്തനമാരംഭിച്ചു


നൂറ്റാണ്ടു പിന്നിട്ട കാർഷിക മാമാങ്കം കാക്കൂർ കാളവയലിനു പുനർജനി

കൂത്താട്ടുകുളം - ഒന്നേകാൽ നൂറ്റാണ്ടു പിന്നിട്ട കാക്കൂർ കാളവയലും കാർഷിക മേളയും പൂർവ്വകാല പ്രൗഡിയോടെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കിഴക്കൻ മേഖല. കുംഭമാസത്തിലെ വേനൽച്ചൂടും കാളകളുടെ വേഗപ്പോരും ചൂരുമറിഞ്ഞ കർഷകരുടെ ആഘോഷത്തിന് 126 വർഷത്തെ ചരിത്രമുണ്ട്. വയൽ നഗരിയിലിന്നും സംരക്ഷിച്ചു പോരുന്ന തിരുവിതാംകൂർ രാജാവിന്റെ അനുമതി കൊത്തിയ ശിലാലിഖിതമാണ് ചരിത്രത്തിനെ ചൂണ്ടുപലക.തിരുമാറാടി എടപ്ര കാവ്, കാക്കൂർ ആമ്പശേരി കാവ് എന്നീ ക്ഷേത്രങ്ങളിലെ
ഉത്സവദിവസങ്ങളായ കുംഭമാസത്തിലെ,അശ്വതി,ഭരണി കാർത്തിക,രോഹിണി നാളുകളിലാണ് കാളവയൽ നടന്നുവരുന്നത്. മണ്ണിനോടും പ്രകൃതിയോടും മല്ലടിച്ച് ജന്മിക്ക് നൂറുമേനി വിളയിച്ചു നൽകിയ കർഷകന്റെ ആഘോഷത്തിന് ആവേശം പകർന്ന് പിന്നീട് കാളകളെ ഓടിക്കുന്നപതിവുണ്ടായി.കാക്കൂരിലെകർഷക തൊഴിലാളികളുടെ ഇടയിലുള്ള കാള തുളളിക്കലും ഇതിനോട് ചേർന്നു നിൽക്കുന്നു. നാൽപ്പതുപതു വർഷം മുമ്പുവരെ കാക്കൂർ തിരുമാറാടി മേഖലയിൽ കുംഭമാസത്തിൽ എവിടെ നോക്കിയാലും കാളക്കൂട്ടങ്ങളും കച്ചവടക്കാരും കൃഷിക്കാരുമായിരുന്നെന്ന് പഴമക്കാർ പറയുന്നു.ഉരുക്കളെ മാറ്റിയെടുക്കാനും,പുതിയവ വാങ്ങാനുമായി ഒരുങ്ങുന്നകൊയ്ത്ത് കഴിഞ്ഞ വിശാലമായ വയലായിരുന്നു കാക്കൂരിന്റെ മുഖ്യ ആകർഷണം.കാളകളുടെ സ്ഥാനം ടില്ലറും ടാക്ടറും അപഹരിച്ചതോടെ, കാളവണ്ടിയും കാളകളും അലങ്കാരമായി മാറി.പഴമയെ കൈവിടാതെ ചുരുക്കം കർഷകർ മാത്രമാണ് ഇപ്പോൾ കാളകളെ വളർത്തുന്നത്.നല്ല മത്സര കാളകൾക്കും, ജോഡി കാളകൾക്കും ഒരു ലക്ഷം മുതൽ മുകളിലേക്കാണ് വില.ഒരു ദിവസത്തെ സംരക്ഷണച്ചെലവ് അഞ്ഞൂറു രൂപ വരെയാണ്. മത്സരങ്ങൾ നടക്കുന്ന സീസണിൽ പാലക്കാടും പൊള്ളാച്ചിയിലും പോയി കാളകളെ വാങ്ങി വയലിൽഓടിച്ച് പാരമ്പര്യംകാക്കുന്ന കർഷകരുമുണ്ട്. ട്രാക്കിലൂടെയുള്ള കാളവണ്ടിയോട്ടം, ചെളിയിലൂടെയുള്ള മരമടി മത്സരം എന്നിവക്കായി തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള കർഷകർ വയൽനാളുകളിൽ എത്താറുണ്ട്. തിരുമാറാടി പഞ്ചായത്ത് കാക്കൂർ സാംസ്കാരിക സമതി എന്നിവയുടെ നേതൃത്വത്തിലാണ് കാളവയൽ സംഘടിപ്പിച്ചു പോരുന്നത്.പുതിയ സാഹചര്യത്തിൽ കാർഷിക മേളക്കൊപ്പം കാളവണ്ടി ഓട്ടമത്സരവും മരമടിയും ഉൾപ്പെടുത്തി മേള വിപുലമാക്കാനുള്ള ശ്രമം ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഒ എൻ വിജയൻ, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ സാജു ജോൺ,കാക്കൂർ സാംസ്കാരിക സമതി ഭാരവാഹികളായ റജു കരിമ്പനക്കൽ, ബിജേഷ് ശേഖർ, സിനു കാക്കൂർ എന്നിവർ പറഞ്ഞു.


ആട്ടവും പാട്ടും കളികളികളുമായി കൂത്താട്ടുകുളത്ത് കുട്ടി കുറുമ്പുകളുടെ കിഡ്സ് ഫെസ്റ്റ് നവ്യാനുഭവമായി

കൂത്താട്ടുകുളം: അംഗൻവാടി _ നേഴ്‌സറി കുരുന്നുകളുടെ ആട്ടവും പാട്ടും കളികളുമായി കൂത്താട്ടുകുളം ഗവ: യു.പി.സ്കൂളിൽ നടന്ന കിഡ്സ് ഫെസ്റ്റ് കാണികൾക്ക് നവ്യാനുഭമായി , കൂത്താട്ടുകുളം മേഖലയിലെ ഇരുപതോളം അംഗൻവാടികൾ - നഴ്സറി -ബാലവാടികളിൽ നിന്നുമായി 217 കുട്ടികൾ കിഡ്സ് ഫെസ്റ്റിൽ മൽസരാർത്ഥികളായി. കൂത്താട്ടുകുളം അമ്പലംഭാഗം അംഗൻവാടി ഓവറോൾ കിരീടം നേടി.മംഗലത്തുതാഴം അംഗൻവാടിക്കാണ് രണ്ടാംസ്ഥാനം, മംഗലത്തുതാഴം പരിഷത് നേഴ്സറി മൂന്നാമതെത്തി.നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ കലാമേള ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.സി.ജോസ് അധ്യക്ഷനായി. കൗൺസിലർമാരായ എൽ.വസുമതി അമ്മ, എ.എസ് രാജൻ, ബിന്ദു മനോജ്, റോയി എബ്രാഹം, ഷീബ രാജു, പി ടി എ പ്രസിഡന്റ് പി.എം.രാജു, എം പി ടി എ പ്രസിഡന്റ് സോണിയ രവീന്ദ്രൻ, ബി പി ഒ ഇ.എ.പൗലോസ്, ഹെഡ്മാസ്റ്റർ കെ.വി.ബാലചന്ദ്രൻ, സി.പി.രാജശേഖരൻ, കെ.പി സജികുമാർ,ഡി ശുഭലൻ,ആർ വത്സല ദേവി, എ.വി.മനോജ്, എൽദോ ജോൺ, തുടങ്ങിയവർ സംസാരിച്ചു.സമാപന യോഗത്തിൽ നഗരസഭ കൗൺസിലർ വിജയ ശിവൻ മൽസര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.അംഗൻവാടി നഴ്സറി അധ്യാപികമാരേയും ആയമാരേയും ചടങ്ങിൽ ആദരിച്ചു.കലാമേളയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോൽസാഹന സമ്മാനങ്ങൾ നൽകി ,


ഡി.വൈ.എഫ് ഐ ബ്ലോക്ക് സമ്മേളനം നടന്നു

കുത്താട്ടുകുളം : ഡി വൈ എഫ് ഐ കൂത്താട്ടുകുളം ബ്ലോക്ക് കമ്മറ്റി സെക്രട്ടറിയായി പിറവം നഗരസഭ കൗൺസിലറായ ഡോ: അജേഷ് മനോഹറിനെ തെരഞ്ഞെടുത്തു ,പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം സുമിത് സുരേന്ദ്രനാണ് പ്രസിഡന്റ് ,കൂത്താട്ടുകുളം നഗരസഭ കൗൺസിലർ ഫെബീഷ് ജോർജ് ,മിഖായേൽ ജോയി ( വൈസ് പ്രസിഡന്റുമാർ ) എം എസ് രതീഷ് , കേതു സോമൻ ( ജോ: സെക്രട്ടറിമാർ ) ബിനോയി പീറ്റർ ( ട്രഷറാർ ) ആര്യ സി രത്നാനാകരൻ ( വനിതാ വിഭാഗം കൺവീനർ ) തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ , കൂത്താട്ടുകുളം ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു , സുമിത് സുരേന്ദ്രൻ , ആര്യ സി നായർ , ബിനോയി പീറ്റർ എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു , സി പി എം ജില്ലാ കമ്മറ്റിയംഗം ഒ എൻ വിജയൻ , ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് , ലോക്കൽ സെക്രട്ടറി എം ആർ സുരേന്ദ്രനാഥ് , ഡി വൈ എഫ് ഐ നേതാക്കക്കളായ അഡ്വ : കെ എസ് അരുൺ ,പി ബി രതീഷ് , പി പി പ്രകാശ് , എം ആർ ആദർശ് തുടങ്ങിയവർ സംസാരിച്ചു , കഴിഞ്ഞ ഇടതു മുന്നണി സർക്കാർ ആവിഷ്ക്കരിച്ച ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക് യാഥാർത്ഥ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടുമെഴുകു തിരി കത്തിക്കുന്നതിനിടയിൽ സാരിയിൽ തീ പിടിച്ച് വീട്ടമ്മക്ക് പരുക്ക്

കൂത്താട്ടുകുളം : പള്ളിയിൽ മെഴുകുതിരി കത്തിക്കുന്നതിനിടയിൽ സാരിയിൽ തീപിടിച്ച് വീട്ടമ്മക്ക് സാരമായി തീപൊള്ളലേറ്റു , കുളംമ്പാടം കടുവാക്കുഴിയിൽ പരേതനായ ഗോപാലന്റെ ഭാര്യ ശാന്ത ( 61 )ക്കാണ് സാരമായി തീപൊള്ളലേറ്റ നിലയിൽ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത് , കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ നൊവേനയിൽ പങ്കെടുക്കാനെത്തിയ ശാന്ത കൂത്താട്ടുകുളം ടൗൺ പള്ളിയുടെ മുന്നിൽ തിരിക്കത്തിക്കുന്നതിടയിൽ സാരിയിൽ അമ്പദ്ധത്തിൽ തീ പിടിക്കുകയായിരുന്നു , പോളിയസ്റ്റർ സാരിയായിരുന്നതിനാൽ തീ അളി പടരുകയായിരുന്നു ,പള്ളിയിലുണ്ടായിരുന്നവർ ഉടനെ തന്നെ. വെള്ളമൊഴിച്ച് തീ അണച്ച് ശാന്തയെ ആശുപത്രിയിലെത്തിച്ചു


മന്ത്രി വാക്ക് പാലിച്ചു , ഗവ: ആയുർവ്വേദ ആശുപത്രി യാഥാർത്ഥ്വമാവുന്നു

കൂത്താട്ടുകുളം: മന്ത്രി വാക്ക് പാലിച്ചു കൂത്താട്ടുകുളം മേഖലയിലുള്ളവരുടെ പതിറ്റാണ്ടുകൾ നീണ്ട മുറവിളിക്കും കാത്തിരിപ്പിനുമൊടുവിൽ കിഴകൊമ്പ് ജേക്കബ് ഫിലിപ്പ് മെമ്മോറിയൽ ഗവ: ആയുർവ്വേദ ആശുപത്രി യാഥാർത്ഥ്വമാവുന്നു ,ഉദ്ഘാടനം 17 ന് ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാർ നിർവ്വഹിക്കും , സ്ഥലം
എം.എല്.എയും മന്ത്രിയുമായ അഡ്വ: അനൂപ് ജേക്കബ് ഈ ആയുർ ഡിസ്പെന്സറി
ആശുപത്രിയായി ഉയര്ത്തുന്നതില് പിറവം നിയോജക മണ്ഡലത്തില് പ്രഥമ പരിഗണന
ജേക്കബ് ഫിലിപ് മെമ്മോറിയല് ഡിസ്പെന്സറിക്കായിരിക്കുമെന്ന്
നീട്ടുകാര്ക്ക് ഉറപ്പ് നല്കിയിരുന്നു. ഭരണാധികാരികളുടെ അനാസ്ഥമൂലം
ആശുപത്രി പ്രവര്ത്തനത്തിനായി ബഹുജന പങ്കാളിത്തത്തോടെ സജ്ജമാക്കിയ
ചികിത്സാ ഉപകരണ-സാമഗ്രികളും കെട്ടിടവും കാലപ്പഴക്കത്താല്
നാശോന്മുഖമാകുകയാണ്. കൂത്താട്ടുകുളം മേഖലയിലെ സ്വാതന്ത്ര്യസമര
സേനാനികളുടെയും നാട്ടുകാരുടെയും നിരന്തര ശ്രമഫലമായി മൂന്ന്
പതിറ്റാണ്ടുകൾക്ക് മുൻപ് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന കെ.ജി.ആർ കർത്തയാണ് ഡിസ്പെൻസറി അനുവദിച്ചത്. തുടക്കത്തിൽ കിഴകൊമ്പ് മഹിളാ
സമാജം കെട്ടിടത്തിൽ പ്രവത്തനമാരംഭിച്ച ഈ ഡിസ്പെൻസറി പിന്നീട് സ്വാതന്ത്ര്യ
സമരസേനാനിയും പ്രഥമ
കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജേക്കബ് ഫിലിപ്പിന്റെ
സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ചെള്ളയ്ക്കപ്പടിയിൽ
സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്ത് പഞ്ചായത്ത് നിര്മ്മിച്ച
കെട്ടിടത്തിലേക്ക് 1991-ലാണ് മാറ്റി
പ്രവര്ത്തനമാരംഭിക്കുകയായിരുന്നു ,. ഉദ്ഘാടനം നടത്തിയ നാട്ടുകാരനും മന്ത്രിയുമായിരുന്ന ടിഎം.ജേക്കബ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഈ ഡിസ്ടപെൻസറി കിടത്തിചികിത്സയുള്ള ആശുപത്രിയായി ഉയര്ത്തുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു ,തുടർന്ന് 20 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനാവശ്യമായ രണ്ട് കെട്ടിടങ്ങളും ബഹുജന
പങ്കാളിത്തത്തോടെ ചികിത്സ ഉപകരണ-സാമഗ്രികളായ എണ്ണപ്പാത്തി, സ്റ്റീം
ബാത്തിനുള്ള ഉപകരണം, സ്റ്റെറിലൈസര് തുടങ്ങിയവയും സജ്ജമാക്കിയിരുന്നു , എന്നാൽ പലവിധ കാരണങ്ങളാൽ. ആശുപത്രി പ്രവര്ത്തനം അ നന്തമായി നീളുകയായിരുന്നു ,
. യാത്രാ സൗകര്യം, ശുദ്ധജലം, ആയുർവ്വേദ
മരുന്നുകൾ, കൃഷി ചെയ്യുന്നതിനുള്ള സ്ഥലം ഇവയെല്ലാം ഇവിടെയുണ്ട്..
ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ പഞ്ചായത്ത് പ്രദേശത്തുള്ളവർക്കും കൂത്താട്ടുകുളം നഗരസഭാ
പരിധിയിലുള്ളവർക്കും ഏറെ ആശ്രയമായ ഈ ആതുരാലയത്തിൽ നിത്യേന
നൂറുകണക്കിനാളുകളെത്തുന്നുണ്ട് , മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സീന ജോൺസൺ , ആശുപത്രി വികസന സമിതി ഭാരവാഹികളായ ഇ എം മർക്കോസ് , ലിസി ജോസ് തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായി മന്ത്രി അഡ്വ: അനു പ് ജേക്കബ് മുൻകൈയെടുത്ത് കഴിഞ്ഞ സെപ്റ്റംബറിൽ ഈ ഡിസ്പെൻസറി ആശുപത്രിയായി ഉയർത്താൻ മന്ത്രിസഭാ യോഗം പ്രത്യേക തീരുമാനം എടുത്തിരുന്നു , രണ്ട് ഡോക്ടർമാരടക്കം 15 തസ്തികയും 30രോഗികളെ കിടത്തിചികിൽസിക്കുന്നതിനുള്ള സൗകര്യങ്ങൾക്കുമാണ് അനുമതിയായിട്ടുള്ളത് , സൈമ ക്ലബ് ഭാരവാഹികളായ ബിജോ പൗലോസ് , പി പി പ്രകാശ് , അജി ചെള്ളയ്ക്കപ്പടി തുടങ്ങിയവരും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു ,ആശുപത്രിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ചെള്ളയ്ക്കപ്പടി മഹിളാ സമാജം , മുൻ ഗ്രാമപഞ്ചായത്തംഗം എം എസ് അന്നമ്മ തുടങ്ങിയവർ ഫർണിച്ചറുകളും മറ്റും നൽകിയിട്ടുള്ളത് , ആരോഗ്യ വകുപ്പിൽ നിന്ന് 4 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു ,ഡിസ്പെൻസറി ആശുപത്രിയായി ഉയർത്തുമെന്ന് നാട്ടുകാർക്ക് നൽകിയ ഉറപ്പ് പാലിച്ച മന്ത്രി അനൂപ് ജേക്കബിനെ വിവിധ സംഘടനകൾ അനുമോദിച്ചു


പുതുവത്സര ആഘോഷമായി ശുചീകരണം:തിരുമാറാടി,മാതൃകയാകുന്നു.

കൂത്താട്ടുകുളം: പുതുവത്സര ആഘോഷമായി നാടിനെ ശുചിയാക്കി പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും. തിരുമാറാടി പഞ്ചായത്തും നാട്ടിലെ വിവിധ സംഘടനകളും കുടംബശ്രീയും, തൊഴിലുറപ്പു പദ്ധതിയംഗങ്ങളും ഹരിതസേനാംഗങ്ങളുംകൂടെ ഒരുമിച്ചതോടെ നടക്കാവ് റോസിന്റെ വടകര മുതൽ കാക്കൂർ കല്ലുവളവ് വരെയുള്ള 12 കിലോമീറ്റർ റോഡിന്റെ ഇരുവശവുംശുചിയായി. വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളിലൂടെ രണ്ട് തവണ സംസ്ഥാനത്തെ മികച്ച പഞ്ചായത്താക്കി തിരുമാറാടി യെ മാറ്റിയ എം.ജെ ജേക്കബാണ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തത്.പ്രസിഡന്റ് ഒ.എൻ വിജയൻ അധ്യക്ഷനായി. വൈസ് പ്രസി: പുഷ്പലത രാജു.,സാജു ജോൺ,വി.സി.കുര്യാക്കോസ്,ജെസി ജോണി, മർച്ചൻസ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ.എൻ ജേക്കബ്, തുടങ്ങിയവർ സംസാരിച്ചു. ഓരോ മേഖലയിലെയും ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ നേതൃത്വം നൽകി.

koothattukulam4u.com

+91 96050 878 22